ന്യൂഡൽഹി: അപകീർത്തി കേസിൽ ജവഹർലാൽ നെഹ്റു സർവകലാശാലയ്ക്കും ദി വയർ മാധ്യമ സ്ഥാപനത്തിന്റെ എഡിറ്റർമാർക്കും നോട്ടീസയച്ച് സുപ്രീം കോടതി.
ജഐൻയുവിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കാന്പസിനുള്ളിൽ ലഘുലേഖകൾ വിതരണം ചെയ്തുവെന്ന് വ്യക്തമാക്കുന്ന ലേഖനം മാധ്യമ സ്ഥാപനമായ ദി വയർ ഓണ്ലൈൻ പോർട്ടലിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിന് എതിരെ ജെഎൻയുവിലെ സെന്റർ ഫോർ സ്റ്റഡി ഓഫ് ലോ ആൻഡ് ഗവേണൻസ് പ്രൊഫസറും ചെയർപേഴ്സണുമായ അമൃത സിംഗ് നൽകിയ അപകീർത്തി കേസിലാണ് സുപ്രീംകോടതി ജെഎൻയുവിനും ദി വയർ സ്ഥാപക എഡിറ്റർ സിദ്ധാർഥ് വരദരാജനും ഡെപ്യൂട്ടി എഡിറ്റർക്കും നോട്ടീസ് അയച്ചത്.
ജെഎൻയുവിന് എതിരെ പ്രചരിച്ച ലേഖനത്തിൽ തന്നെ കുറ്റക്കാരിയായി പരാമർശിക്കുന്നുവെന്ന് ആരോപിച്ചാണ് അമൃത സിംഗ് ഡൽഹി മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയത്. ജസ്റ്റിസ് എസ് കെ കൗൾ, ജസ്റ്റിസ് സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ജെഎൻയു വൈസ് ചാൻസലർക്കും പോർട്ടലിന്റെ എഡിറ്റർ, ഡെപ്യൂട്ടി എഡിറ്റർ എന്നിവർക്കും നോട്ടീസ് അയച്ചത്.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
പരാതിയിൽ ദി വയർ സ്ഥാപക എഡിറ്ററിനും ഡെപ്യൂട്ടി എഡിറ്ററിനും 2017ൽ മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചിരുന്നു. എന്നാൽ ലേഖനത്തിൽ എവിടെയും പരാതിക്കാരിയുടെ പേര് പരാമർശിക്കുന്നില്ലെന്നും അപകീർത്തിക്കേസ് നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ മാർച്ചിൽ ഡൽഹി ഹൈക്കോടതി കീഴ്ക്കോടതിയുടെ സമൻസ് റദ്ദാക്കിയിരുന്നു.
ഹൈക്കോടതി ഉത്തരവിന് എതിരെ അമൃത സിംഗ് വീണ്ടും അപ്പീലുമായി എത്തിയ സാഹചര്യത്തിലാണ് ജെഎൻയു അഡ്മിനിസ്ട്രേഷനും എഡിറ്റർമാർക്കും വിശദീകരണം തേടി സുപ്രീം കോടതി നോട്ടീസ് അയച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം