കൊച്ചി: മുഖ്യമന്ത്രിയുടെ അക്കാദമിക് അഡ്വൈസർ രതീഷ് കാളിയാടനെതിരെ ഗുരുതര ആരോപണങ്ങളുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. അദേഹത്തിൻ്റെ പിഎച്ച്ഡി വ്യാജമാണെന്ന് അലോഷ്യസ് സേവ്യർ പറഞ്ഞു. പ്രബന്ധത്തിൽ 70 ശതമാനവും കോപ്പിയടിയാണ്. തലശ്ശേരിയിൽ ഹയർസെക്കൻഡറി അധ്യാപകനായി ജോലി ചെയ്ത കാലയളവിലാണ് അസം സർവ്വകലാശാലയിൽ നിന്ന് പി.എച്ച്ഡി നേടിയത് എന്നും അദ്ദേഹം ആരോപിച്ചു.
2012,14 കാലയളവിലാണ് അദ്ദേഹം പിഎച്ച്ഡി നേടിയത്. ഈ കാലയളവിൽ അദ്ദേഹം തലശ്ശേരി ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻണ്ടറി സ്കൂൾ പഠിപ്പിച്ചിരുന്നു. ഇതിനെതിരെ അസാം യൂണിവേഴ്സിറ്റിക്കും, യുജിസിക്കും പരാതി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
“കാളിയാടൻ 2012-14 കാലഘട്ടത്തിൽ അസം സർവകലാശാലയിൽ നിന്ന് പി എച്ച്.ഡി ചെയ്തു എന്നാണ് രേഖകളിലുള്ളത്. എന്നാൽ ഇതേ സമയം തലശേരി ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അധ്യാപകനായും ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. റെഗുലർ ആയാണ് അസം സർവകലാശാലയിൽ അദ്ദേഹം പിഎച്ച്ഡി ചെയ്തതെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. പിണറായി വിജയന്റെ അക്കാദമിക് അഡൈ്വസറായ ഇദ്ദേഹത്തിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ 70 ശതമാനവും കോപ്പിയടിയാണ്. തട്ടിപ്പുകാരും കൊള്ളക്കാരുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് അദ്ദേഹത്തിന് ഉപദേശം കൊടുക്കുമ്പോൾ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല തകർച്ചയിൽ നിന്ന് തകർച്ചയിലേക്ക് പോകുന്നതിൽ അതിശയോക്തിയില്ല. വിഷയത്തിൽ മുഖ്യമന്ത്രി അടിയന്തരമായി മറുപടി പറയണം. നിഖിൽ തോമസ് നടത്തിയതിനേക്കാൾ വലിയ തട്ടിപ്പാണ് ഇവിടെ നടന്നിരിക്കുന്നത്”. കെ.എസ്.യു ആരോപിച്ചു.
അതേസമയം, തന്റേത് വ്യാജ പിഎച്ച്ഡിയല്ലെന്ന് രതീഷ് കാളിയാടന്‍ പറഞ്ഞു. ആരോപണങ്ങള്‍ വസ്തുതയ്ക്ക് നിരക്കാത്തതാണ്. കുപ്രചാരണം നടത്തുന്നവര്‍ക്കെതിരെ പരാതി നല്‍കി. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലിക്കൊപ്പം പാര്‍ട്‌ടൈമായി ഗവേഷണം നടത്തുന്നതിനു തടസ്സമില്ലെന്നും രതീഷ് കാളിയാടന്‍ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം