കൊച്ചി: വിമാനയാത്ര നിഷേധിച്ചതിന് ഖത്തര്‍ എയര്‍വേയ്‌സിന് ഏഴരലക്ഷം രൂപയുടെ പിഴ. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ പരാതിയില്‍ എറണാകുളം ഉപഭോക്തൃ കോടതിയാണ് നഷ്ടപരിഹാരത്തിന് ഉത്തരവിട്ടത്. സ്‌കോട്ട്‌ലന്‍ഡ് യാത്രയ്ക്ക് ടിക്കറ്റെടുത്തിരുന്നെങ്കിലും യാത്ര അനുവദിച്ചില്ലെന്നു കാണിച്ചു നൽകിയ പരാതിയിലാണ് നടപടി.
2018ൽ ബെച്ചു കുര്യൻ തോമസ് ഹൈക്കോടതി അഭിഭാഷകനായിരിക്കെയാണ് പരാതിക്കിടയാക്കിയ സംഭവം. നെടുമ്പാശ്ശേരിയിൽ നിന്നും സ്കോട്ലാൻഡിലേക്കായിരുന്നു ബെച്ചു കുര്യൻ തോമസും സുഹൃത്തുക്കളും ഖത്തർ എയർവേയിൽ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്തതത്.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
ദോഹ വഴിയായിരുന്നു യാത്രാ ടിക്കറ്റ്. എന്നാൽ ദോഹയിൽ നിന്ന് എഡിൻബറോയിലേക്കുള്ള യാത്രയാണ് തടസ്സപ്പെട്ടത്. ഇത് മൂലം വ്യക്തിപരമായ നഷ്ടം ഉണ്ടായെന്നും പരാതിപ്പെട്ട തന്നെ വിമാനക്കമ്പനി അപമാനിച്ചെന്നും പരാതിയിൽ പറയുന്നു. നഷ്ടപരിഹാരം 30 ദിവസത്തിനകം നൽകിയില്ലെങ്കിൽ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും ഉപഭോക്തൃകോടതി നിർദ്ദേശിച്ചു. ജഡ്ജ് ആയതിനാൽ അഡ്വക്കേറ്റ് കമ്മിഷനെ വെച്ചായിരുന്നു വിസ്താരം നടത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം