മുംബൈ: മഹാരാഷ്ട്ര നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (എൻസിപി) അധ്യക്ഷനായി ലോക്‌സഭാ എംപി സുനിൽ തത്കരെയെ നിയമിച്ച് അജിത് പവാർ വിഭാഗം. ജയന്ത് പാട്ടീലിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി സുനിൽ തത്കറെയെ പാർട്ടി അധ്യക്ഷനായി നിയമിച്ചതായി വിമത എൻസിപി വിഭാഗത്തിന്റെ ഭാഗമായ പ്രഫുൽ പട്ടേൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അനിൽ പാട്ടീലിനെ പാർട്ടി ചീഫ് വിപ്പായും നിയമിച്ചു.
‘ജയന്ത് പാട്ടീലിന് എന്‍സിപിയുടെ മഹാരാഷ്ട്ര പ്രസിഡന്റിന്റെ ചുമതല ഞങ്ങള്‍ നല്‍കിയിരുന്നു. ഇന്ന് അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയ വിവരം ഔദ്യോഗികമായി അറിയിക്കുകയാണ്. എന്‍സിപിയുടെ മഹാരാഷ്ട്ര സംസ്ഥാന അധ്യക്ഷനായി സുനില്‍ തത്കരെയെ ഞാന്‍ നിയമിക്കുന്നു’ പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി ക്യാമ്പ് മഹാരാഷ്ട്രയിലെ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിൽ ചേർന്നതിന് പിന്നാലെയാണ് സുനിൽ തത്കറെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായി നിയമിതനായത്. ജയന്ത് പാട്ടീൽ ഉടൻ സുനിൽ തത്‌കരെയെ ചുമതല ഏൽപ്പിക്കണമെന്നും മഹാരാഷ്ട്രയിൽ നിന്നുള്ള എല്ലാ തീരുമാനങ്ങളും സുനിൽ തത്‌കരെയായിരിക്കും എടുക്കുകയെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു.
അതേസമയം, അജിത് പവാറും എട്ട് എംഎല്‍എമാരും ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര സര്‍ക്കാരില്‍ ചേര്‍ന്നതിന് പിന്നാലെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് എംപിമാരായ സുനില്‍ തത്കരെയും പ്രഫുല്‍ പട്ടേലിനെയും അയോഗ്യരാക്കണമെന്ന് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം