“ഞാൻ അശുദ്ധരായ മൂന്ന് ആത്മാക്കളെ കണ്ടു. അവർ പുറത്തുവന്നത് ആ ഭീകര സത്വത്തിന്‍റെയും ആ ദുഷ്ട പ്രവാചകന്‍റെയും വായിൽ നിന്നായിരുന്നു. ആ ചെകുത്താന്മാർ മനുഷ്യർ ജീവിക്കുന്ന ലോകത്തേക്ക് ഇറങ്ങിച്ചെന്ന് അവിടെയുള്ള രാജാക്കന്മാരുടെയും ചക്രവർത്തിമാരുടെയും മനസ്സിൽ ഇടം നേടി. അവരെ ദൈവത്തിനെതിരായ യുദ്ധത്തിനായി പ്രേരിപ്പിച്ചു കൊണ്ടേയിരുന്നു. ആ ദുഷ്ടാത്മാക്കൾ പിന്നീട് അവരെല്ലാം ആ സ്ഥലത്ത് ഒത്തുകൂടി . ആർമ്മഗഡോൺ എന്ന സ്ഥലത്ത്.” പുതിയ സുവിശേഷത്തിൽ ആർമഗഡോൺ എന്ന അതിപുരാതനമായ ഒരു നഗരത്തെ കുറിച്ച് ഒരേ ഒരു തവണ പരാമർശിക്കുന്നത് ഇങ്ങനെയാണ്. \
ആധുനിക- പുരാതന കാലവ്യത്യാസമില്ലാതെ ഒരുപാട് യുദ്ധമുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശമാണ് ആര്‍മഗഡോണ്‍. രണ്ടു മേഖലയായിവേണം ആര്‍മഗോഡോണിനെ കാണാന്‍. ആദ്യത്തെത് സിയോൺ മലനിരകൾ.. അത് ജെറുസലേമിലെ പരിശുദ്ധമായ ഒരു പ്രദേശമെന്ന് കണക്കാക്കപ്പെട്ടു. ഓരോ തവണയും യുദ്ധങ്ങൾക്ക് ശേഷം ബാക്കിയാകുന്ന കുറെ നല്ല ആളുകൾ കൂടിച്ചേരുന്ന സ്ഥലം. മല നിരകൾക്ക് താഴെ ഹാർമേഖീഡോ എന്ന സ്ഥലത്തെ വിശേഷിപ്പിക്കുന്നത് മറ്റൊരു രീതിയിലാണ് എല്ലാ യുദ്ധങ്ങളും നടക്കുന്ന പ്രദേശം .. തിന്മ യുദ്ധത്തിലൂടെ ഒരിക്കൽ പരാജയപ്പെടുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന പ്രദേശം. ദൈവത്തിന് അഹിതമായി പ്രവർത്തിക്കുന്നവരുടെ മൂലസ്ഥാനമായിട്ടാണ് ഇവിടം പലപ്പോഴും തോന്നിയിരുന്നത്. ക്രിസ്തുമതം ഉദയം ചെയ്തുവന്ന സമയങ്ങളില്‍ ആര്‍മഗഡോണ്‍ അത്ര ജനകീയ മേഖല ആയിരുന്നില്ല.
ഹിബ്രൂ ഭാഷയിലെ രണ്ട് വാക്കുകളെ കൂട്ടിച്ചേർത്തിരിക്കുന്നു .ഹാർ എന്നാൽ കുന്ന്, മെഡിഗോ എന്നാൽ നഗരം. ഒരു പാട് യുദ്ധങ്ങൾക്കും പുനർ നിർമ്മിതിക്കും സാക്ഷ്യമായ നഗരമെന്നാണ് ആർമെഡിഗോൺ ചരിത്ര ഏടുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ഓരോ യുദ്ധത്തിന്‍റെ അവസാനവും നഗരം പൂർണമായും നശിച്ചു കൊണ്ടേയിരുന്നു. അതിനുമുകളിൽ വീണ്ടും ഒരു നഗരം നിർമ്മിക്കപ്പെട്ടു. അങ്ങനെ 20 തവണ നശിക്കുകയും പുനർ നിർമ്മിക്കപ്പെടുകയും ചെയ്ത കഥ പറയാനുണ്ട് ഈ അതിപുരാതന നഗരത്തിന്.
ആര്‍മ്മഗഡോണിലേക്കുള്ള ചരിത്രവഴി
ഈജിപ്തിനെയും സിറിയയെയും ബന്ധിപ്പിക്കുന്ന പാതയിൽ സ്ഥിതി ചെയ്യുന്ന പുരാതന പലസ്തീനിയൻ നഗരമായ മെഗിദ്ദോ യുദ്ധത്തിന്‍റെ പ്രതീകമായി തിരഞ്ഞെടുക്കപ്പെട്ടത് സ്വാഭാവികമായ ഒരു നിയോഗം മാത്രം. ഇസ്രായേലിലെ ഹൈഫയിൽ നിന്ന് ഏകദേശം 29 കിലോമീറ്റർ തെക്കുകിഴക്കായി തന്ത്രപ്രധാനമായ സ്ഥാനമായ ഈ മേഖല സ്ഥിതിചെയ്യുന്നു. രണ്ട് സൈനിക- വ്യാപാര പാതകൾ കടന്നുപോകുന്നതു കൊണ്ട് തന്നെ നഗരത്തിന് അതിന്‍റെ വലുപ്പത്തേക്കാൾ വലിയ പ്രാധാന്യമുണ്ട്. ഈജിപ്തിനും മെസൊപ്പൊട്ടേമിയയ്ക്കും ഇടയിലുള്ള വ്യാപാര പാതയിൽ ഒരു ചുരമായി മാറി . കൂടാതെ ഫിനീഷ്യൻ നഗരങ്ങളെ ജറുസലേമും ജോർദാൻ നദീതടവുമായി ബന്ധിപ്പിക്കുന്ന പാതയിലാണ് എന്നത് നഗരത്തിന്‍റെ പ്രധാന്യം കൂട്ടി.
ബിസി നാലാം സഹസ്രാബ്ദത്തിന്‍റെ തുടക്കത്തിലാണ് അവിടെ ആദ്യത്തെ പട്ടണം നിർമ്മിച്ചതെന്ന് ഖനനങ്ങൾ തെളിയിക്കുന്നു. ഏകദേശം 1468-ൽ ഈജിപ്ഷ്യൻ രാജാവായ തുത്മോസ് മൂന്നാമനാണ് മെഗിഡോ നഗരത്തെ ആദ്യം കീഴടക്കിയത്. പിന്നീട് ഇസ്രായേൽ അധികാര കേന്ദ്രത്തിന്‍റെ കീഴിലായി ഇവിടം. സോളമൻ രാജാവ് പട്ടണത്തെ ഒരു സൈനിക കേന്ദ്രമായി പുനർനിർമ്മിച്ചു. ബിസി 935-ൽ ഈജിപ്തിലെ രാജാവായ ഷെഷോങ്ക് ഒന്നാമന്‍റെ അധിനിവേശം രേഖപ്പെടുത്തിയിട്ടുള്ള ശിലാഫലകങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. . യഹൂദയിലെ രാജാവായ അഹസ്യാവ് ബിസി 842-ൽ മെഗിദ്ദോയിൽ വച്ച് മരിച്ചു, അസീറിയയിലേക്കുള്ള ഈജിപ്ഷ്യൻ രാജാവായ നെക്കോ രണ്ടാമന്റെ മുന്നേറ്റത്തെ എതിർക്കുന്നതിനിടയിൽ യഹൂദയിലെ രാജാവായ ജോസിയയും ബിസി609ല്‍ മരിച്ചു.
മെഗിദ്ദോയിലെ അവസാനത്തെ അവശിഷ്ടങ്ങൾ ബിസി 450 മുതലുള്ളവയാണ്. മധ്യപൂര്‍വ്വേഷ്യയിലെ വിവിധ സാംസ്കാരിക മേഖലകളിൽ നിന്നുള്ള സ്വാധീനം കാണിക്കുന്ന ഏകദേശം 400 ഫിനീഷ്യൻ ആനക്കൊമ്പുകൾ ഈ മേഖലയില്‍ നിന്ന് ആര്‍ക്കയോളജി വിഭാഗം കണ്ടെടുത്തിട്ടുണ്ട്. അതേസമയം മധ്യകാലഘട്ടത്തിൽ ആര്‍മഗഡോണ്‍ ആളുകൾക്കിടയിൽ കുറച്ചുകൂടി പരിചിതമായി. ഇരുപതാം നൂറ്റാണ്ടോടുകൂടിയാണ് പ്രദേശം വീണ്ടും ആധുനിക കാലഘട്ടത്തിൽ കൂടുതൽ പരിചിതമാകുന്നത്. അതായത് ഒന്നാം ലോകമഹായുദ്ധത്തിന്‍റെ സമയത്താണ് വീണ്ടും ഈ പ്രദേശത്തെക്കുറിച്ച് കൂടുതൽ പറഞ്ഞു കേൾക്കുന്നത്. ജനറൽ എലൻഡി നയിച്ചിരുന്ന സൈന്യം ഓട്ടോമാൻ സൈന്യത്തെ മെഡിഗോ എന്ന പ്രദേശത്തിന് സമീപത്ത് വെച്ച് തോൽപ്പിച്ചതായാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. 1918ല്‍ ജനറൽ അലൻഡിയുടെ സൈന്യം തുർക്കുകളെ ഈ സ്ഥലത്ത് വെച്ച് പരാജയപ്പെടുത്തിയപ്പോൾ അദ്ദേഹത്തിന് ലോർഡ് ഓഫ് മെഗിഡോ എന്ന പേര് നൽകപ്പെട്ടു.
ലോകാവസാനം എന്ന ആശയവുമായിട്ടാണ് ആധുനിക കാലഘട്ടത്തിൽ ആർമഗഡോണിനെ പലപ്പോഴും ബന്ധപ്പെടുത്തി കണ്ടിട്ടുള്ളത്. ലോകത്ത് തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ ഇവിടെ ഉണ്ടാകുമ്പോൾ നിരവധി ആളുകൾ അത് ലോകാവസാനത്തിന്‍റെ ആദ്യ ലക്ഷണം ആയി വിശ്വാസികള്‍ കണക്കാക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം