കാസര്‍കോട്: പുത്തിഗെയില്‍ സ്‌കൂളിന് സമീപത്തെ മരം കടപുഴകി വീണ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനി ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ്.
തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു മരം മറിഞ്ഞുവീണത്. ആ സമയത്ത് കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. പുറത്തുനിന്ന് കണ്ടാൽ കേടുപാടുകളൊന്നുമില്ലാത്ത മരമാണ് കടപുഴകി വീണത്. സംഭവത്തിൽ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്. രിഫാന എന്നാണ് പരിക്കേറ്റ കുട്ടിയുടെ പേര്. ഈ കുട്ടിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Read more:ചമ്പക്കുളം വള്ളംകളിക്കിടെ വള്ളം മറിഞ്ഞു; അപകടത്തിൽപ്പെട്ടവരെ കരയ്ക്കെത്തിച്ചു
സമീപത്ത് ഇത്തരത്തിലുള്ള മരങ്ങളുണ്ടെന്നും അതെല്ലാം മുറിച്ചുമാറ്റണമെന്നുും പ്രദേശവാസികൾ പറയുന്നു. പ്രദേശത്ത് നാട്ടുകാരും അധ്യാപകരും എത്തിയിട്ടുണ്ട്. കുട്ടിയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം