ഇംഫാൽ ∙ രണ്ടു ദിവസത്തെ ശാന്തതയ്ക്കു ശേഷം മണിപ്പുരിൽ വീണ്ടും വെടിവയ്പ്. കഴിഞ്ഞ ദിവസം പുലർച്ചെ ബിഷ്ണുപുരിലെ കുംബിയിൽ നടന്ന വെടിവയ്പിൽ മെയ്തെയ് ഗ്രാമങ്ങൾക്കു കാവൽ നിന്ന 3 യുവാക്കളാണു മരിച്ചത്. കൊല്ലപ്പെട്ടയാളിൽ ഒരാളുടെ തല വെട്ടിയെടുത്തു പ്രദർശിപ്പിച്ചെന്നും ആരോപണമുണ്ട്.
സംഭവസ്ഥലം സന്ദർശിക്കാനെത്തിയ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ നാട്ടുകാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശന സമയത്തും ഒറ്റപ്പെട്ട വെടിവയ്പ് നടന്നു. അക്രമികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബിരേൻ സിങ് അറിയിച്ചതിനെത്തുടർന്നാണു ജനക്കൂട്ടം അയഞ്ഞത്.
Also read : റെയിൽവേ ട്രാക്കിൽ സ്ത്രീയുടെ മൃതദേഹം ; വന്ദേഭാരത് എക്സ്പ്രസ് ഉൾപ്പെടെയുള്ള ട്രെയിനുകൾ വൈകി
മേയ് 3 ന് ആരംഭിച്ച മണിപ്പുരിലെ വംശീയകലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഔദ്യോഗിക കണക്കനുസരിച്ച് 150 കടന്നു. ബിഷ്ണുപുരിൽ താഴ്വരയിൽ താമസിക്കുന്ന മെയ്തെയ്കൾക്കെതിരേ കുന്നിൻ പ്രദേശമായ ചുരാചന്ദ്പുരിലെ കുക്കി വിഭാഗക്കാരാണു വെടിവയ്പു നടത്തിയതെന്ന് മണിപ്പുർ പൊലീസ് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം