തിരുവനന്തപുരം: ജനങ്ങൾ ആഗ്രഹിച്ചാൽ തെരെഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ശോഭാ സുരേന്ദ്രന്‍. ബിജെപിയിൽ ഒരിടത്തും ഒരാളെയും സ്ഥാനാർത്ഥിയായി നിശ്ചയിച്ചിട്ടില്ലെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. കസേരയില്‍ ഇരുന്നില്ല എങ്കിലും പണി എടുക്കാം എന്ന തന്റേടമുണ്ട് എന്നും ശോഭ സുരേന്ദ്രന്‍ കൊച്ചിയില്‍ പ്രതികരിച്ചു.
ബിജെപിയുടെ വിളിക്കാത്ത യോഗത്തില്‍ പോയാല്‍ ഒരു പ്രശ്‌നവുമില്ലെന്നും കുടുംബത്തെക്കാള്‍ വലുതാണ് പാര്‍ട്ടി എന്ന നിലയിലാണ് ഇതുവരെ പ്രവര്‍ത്തിച്ചത്, അതുകൊണ്ട് ഏത് വേദിയിലും കയറി ചെല്ലാന്‍ കഴിയും. പരിപാടിക്ക് വിളിക്കാതെ ഇരുന്നതിനെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് മറുപടി പറയട്ടെ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് വി മുരളീധരൻ മത്സരിക്കുമെന്ന വാർത്തയും പുറത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. തിരുവനന്തപുരത്തിനും തൃശ്ശൂരിനുമൊപ്പം ബിജെപി എ ക്ലാസ് പരിഗണന നൽകുന്ന മണ്ഡലമാണ് ആറ്റിങ്ങൽ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടരലക്ഷത്തോളം വോട്ട് ശോഭ നേടിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം