തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ കോണ്‍ഗ്രസ് നേതാവ് ബിആർഎം ഷെഫീർ നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം വേണമെന്ന് സിപിഐ എം സംസ്ഥാന സമിതി അംഗം പി. ജയരാജൻ. കേസിലെ രാഷ്ട്രീയ ഇടപെടലിന്റെ തെളിവാണ് വെളിപ്പെടുത്തലിലൂടെ പുറത്തു വന്നതെന്നും അദ്ദേഹം പറഞ്ഞു.
കേസിലേത് രാഷ്ട്രീയ വേട്ടയെന്ന് വെളിപ്പെട്ടുവെന്നും പൊലീസിനെയും സിബിഐയെയും കെ സുധാകരന് സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും പി ജയരാജന് പ്രതികരിച്ചു. സിപിഎം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതാണെന്ന് ഇപ്പോഴത്തെ വെളിപ്പെടുത്തലിലൂടെ വ്യക്തമായിരിക്കുകയാണ്. പ്രവർത്തകരെ കുടുക്കിയത് യുഡിഎഫ് സർക്കാരാണെന്നും ജയരാജൻ പറഞ്ഞു.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്
കണ്ണൂരില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പ്രസംഗിക്കവേ ബിആര്‍ ഷഫീര്‍ നടത്തിയ ഈ പരാമര്‍ശമാണ് സിപിഐഎം ആയുധമാക്കുന്നത്. ഷുക്കൂർ വധക്കേസിൽ പി.ജയരാജനും ടി.വി. രാജേഷും പ്രതിയായിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ കെ. സുധാകരൻ വിയർപ്പൊഴുക്കിയിട്ടുണ്ടെ ന്നായിരുന്നു ബിആർഎം ഷെഫീറിന്റെ പരാമർശം.
അരിയില്‍ ഷുക്കൂര്‍ വധക്കേസിന്റെ ഗൂഢാലോചനയില്‍ സിപിഐഎം നേതാക്കളായ പി ജയരാജനും ടിവി രാജേഷിനും പങ്കുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം