പനജി: ഗോവയിൽ 50 വയസ്സുകാരന്റെ മൃതദേഹം കുറ്റിക്കാട്ടിൽ കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ ഭാര്യയുടെയും മകന്റെയും ജഡം കർണാടകയിലെ ദേവ്ബാഗ് ബീച്ചിൽ കണ്ടെത്തി. കരാറുകാരനായ ശ്യാം പാട്ടീൽ ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.
ഗോവയിലെ ചികാലിം സ്വദേശിയും ലേബര്‍ കോണ്‍ട്രാക്ടറുമായ ശ്യാം പാട്ടീലി (50) ന്റെ മൃതദേഹം വ്യാഴാഴ്ചയാണ് സൗത്ത് ഗോവയിലെ കെപേമില്‍ വനപ്രദേശത്ത് മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച തന്നെയാണ് ഇദ്ദേഹത്തിന്റെ ഭാര്യ ജ്യോതി (37)യുടെയും 12 വയസ്സുകാരന്‍ മകന്റെയും മൃതദേഹങ്ങള്‍ കര്‍ണാടകയിലെ കര്‍വാറിലെ ദേവ്ബാഗ് ബീച്ചില്‍നിന്ന് കണ്ടെടുത്തത്.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
ശ്യാമിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായും വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും പണം കടംവാങ്ങിയിരുന്നെന്നും പോലീസ് പറഞ്ഞു. പനജിയിൽ നിന്നും 15 കിലോമീറ്റർ അകലെ ചിക്ലൈമിലാണ് കുടുംബം താമസിച്ചിരുന്നത്. ഭാര്യയും മകനും ആത്മഹത്യ ചെയ്തെന്നും അതിനാൽ താനും മരിക്കാൻ പോകുകയാണെന്നും പാട്ടീൽ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചു. ഇയാളുടെ കാറിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെന്നും പൊലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം