തിരുവനന്തപുരം: കാട്ടാക്കടയിൽ വ്യാപാരിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ രണ്ട് പോലീസുകാരെ പിരിച്ചുവിട്ടു. വിനീത്, കിരൺ എന്നീ പോലീസുകാരെയാണ് പിരിച്ചുവിട്ടത്. വിനീത് നേരത്തെ സസ്‌പെൻഷനിലായിരുന്നു. പൊലീസ് വേഷം ധരിച്ചെത്തിയാണ് ഇവർ വ്യാപാരിയായ മുജീബിനെ തട്ടികൊണ്ടുപോയത്.
കഴിഞ്ഞ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാട്ടാക്കട മാർക്കറ്റ് ജംക്‌ഷനിൽ ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് കടപൂട്ടി വീട്ടിലേക്ക് പോകുമ്പോഴാണ് കാറിൽ പിന്തുടർന്ന സംഘം രാത്രി പത്തോടെ പൂവച്ചൽ ജംക്‌ഷനു സമീപം കാർ തടഞ്ഞു നിർത്തിയത്. കാറിലെത്തി തടഞ്ഞവർ പൊലീസ് വേഷത്തിലായിരുന്നു. ഇഡി ഉദ്യോഗസ്ഥരാണെന്നാണ് മുജീബിനോട് പറഞ്ഞത്. കയ്യിൽ തോക്കുണ്ടായിരുന്നു. വിലങ്ങിട്ടശേഷം മുജീബിനെ ഭീഷണിപ്പെടുത്തി. ബഹളമുണ്ടാക്കിയതോടെ ഇവർ കടന്നു കളഞ്ഞു.
Also read: അവകാശലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി ; ഗൂഢാലോചനയ്‌ക്കെതിരേ നടപടി വേണമെന്ന് കെ സുധാകരന്‍
കാറിനുള്ളിൽ സ്റ്റിയറിങിലും ഡ്രൈവർ സീറ്റിനു മുകളിലുള്ള കൈപ്പിടിയിലുമാണ് വിലങ്ങുകൊണ്ട് ഇരു കൈകളും ബന്ധിച്ചിരുന്നത്. മുജീബ് കാറിൽ ദീർഘമായി ഹോണടിച്ച ശബ്ദം കേട്ടെത്തിയ നാട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസെത്തിയാണ് വിലങ്ങ് അഴിച്ചത് .സിസിടിവിയും വിലങ്ങ് വാങ്ങിയ കട കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതികളെ പിടികൂടാൻ സഹായിച്ചത്.
വിനീത് നിലവിൽ സസ്പെൻഷനിലാണ്. അരുൺ ആംബുലൻസ് ഡ്രൈവറാണ്. ഇരുവരെയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.വ്യാപാരിയിൽ നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ഉദ്ദേശമെന്നും പൊലീസ് പറയുന്നു. പണം തട്ടിയ കേസിലാണ് വിനീത് സസ്പെൻഷനിലായത്. ഈ സസ്പെൻഷൻ കാലാവധി തീരും മുമ്പാണ് മറ്റൊരു കേസിൽ അറസ്റ്റിലായത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം