കൊച്ചി: വടക്കന്‍ പറവൂര്‍-കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. നിരവധി യാത്രക്കാര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ശേഷമാണ് അപകടമുണ്ടായത്.
എറണാകുളത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസും കൊടുങ്ങല്ലൂരുനിന്ന് വടക്കന്‍ പവൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. സ്വകാര്യബസില്‍ അധികം ആളുകള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസില്‍ നിറയെ ആളുകള്‍ ഉണ്ടായിരുന്നു.
Read More: മാധ്യമ-രാഷ്ട്രീയ അജണ്ടയുടെ ഇരയാണ് താനെന്ന് കെ. വിദ്യ
നാട്ടുകാരും വടക്കേക്കര പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലേക്കും താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. കെഎസ്ആര്‍ടിസി ബസിന്റെ ഡ്രൈവര്‍ക്കും മുന്പില് ഇരിക്കുകയായിരുന്ന കണ്ടക്ടര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.
വീതി കുറഞ്ഞ റോഡ് ആയതിനാല്‍ ഇവിടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുക പതിവാണെന്നാണ് വിവരം. റോഡില്‍ മറ്റു വാഹനങ്ങള്‍ കുറവായിരുന്നതിനാല്‍ രണ്ടു ബസുകളും വേഗത്തിലായിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം