കുവൈത്ത് സിറ്റി: സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നിൽ ഒരു വിശുദ്ധ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തെ കുവൈത്ത് വിദേശകാര്യ മന്ത്രാലയം അപലപിച്ചു. പ്രകോപനപരമായ ഈ നീക്കം ലോകമെമ്പാടുമുള്ള മുസ്ലീങ്ങളെ വ്രണപ്പെടുത്തുന്നുവെന്നും മന്ത്രാലയം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിദ്വേഷത്തിനും മതതീവ്രവാദത്തിനുമെതിരെ പ്രവർത്തിക്കാനും മുസ്ലീങ്ങളുടെ വിശുദ്ധിയെ ലക്ഷ്യം വയ്ക്കുന്ന ശത്രുതാപരമായ പ്രവർത്തനങ്ങൾ തടയാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ചും അന്താരാഷ്ട്ര സമൂഹത്തെയും എല്ലാ രാജ്യങ്ങളെയും കുവൈത്ത് ഓർമ്മിപ്പിച്ചു.
Also read: ‘കെ. സുധാകരനെ കൊല്ലാൻ സിപിഐഎം പദ്ധതിയിട്ടു’ – ജി ശക്തിധരൻ
ഇത്തരം ശത്രുതാപരമായ പ്രവൃത്തികൾ ചെയ്യുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഇസ്ലാമിനെതിരെയോ ഏതെങ്കിലും വിശുദ്ധ വിശ്വാസത്തിനെതിരായോ സ്വാതന്ത്ര്യത്തിന്റെ പേരിലുള്ള ഇത്തരം നീക്കങ്ങൾ തടയണം. വ്യത്യസ്ത വിശ്വാസങ്ങളുള്ള ആളുകൾക്കിടയിൽ സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം