സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു : ഷിനി ലാലിന്റെ ‘സമ്പര്‍ക്കക്രാന്തി’ മികച്ച നോവല്‍, ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം

തൃശൂര്‍: കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വി ഷിനിലാല്‍ എഴുതിയ ‘സമ്പര്‍ക്കക്രാന്തി’യാണ് മികച്ച നോവല്‍. ഡോ. എംഎം ബഷീറിനും എന്‍ പ്രഭാകരനും വിശിഷ്ടാംഗത്വം.  

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ആറ് പേര്‍ക്ക് നല്‍കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍ കുട്ടി, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെപി സുധീര, ഡോ. രതി സക്‌സേന, ഡോ. പികെ സുകുമാരന്‍ എന്നിവര്‍ക്കാണ്. ആത്മകഥയ്ക്കുള്ള പുരസ്‌കാരം ബിആര്‍പി ഭാസ്‌കറിനാണ്. പിഎഫ് മാത്യൂസ് രചിച്ച ‘മുഴക്കം’ മികച്ച ചെറുകഥയ്ക്കുള്ള പുരസ്‌കാരം നേടി.

Also read: ഡോ.വി.വേണു ചീഫ് സെക്രട്ടറിയായും ഷെയ്ഖ് ദർവേഷ് സാഹിബ് ഡിജിപിയായും ചുമതലയേറ്റു

മികച്ച കവിതയ്ക്കുള്ള പുരസ്‌കാരം എന്‍ജി ഉണ്ണികൃഷ്ണനാണ്. കടലാസുവിദ്യ എന്ന കൃതിക്കാണ് പുരസ്കാരം. മികച്ച നാടകം എമിൽ മാധവിയുടെ കുമരു. കെ ശ്രീകുമാറിന്റെ ചക്കരമാമ്പഴം എന്ന കൃതിക്കാണ് മികച്ച ബാലസാ​ഹിത്യത്തിനുള്ള പുരസ്കാരം.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം