പത്തനംതിട്ട: ഇലന്തൂരിൽ നാലുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വീടിനു മുറ്റത്ത് നിൽക്കുകയായിരുന്ന യുവാവിനെയും റോഡിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയെയും ഉൾപ്പടെയാണ് പേപ്പട്ടി ആക്രമിച്ചത്.
Read more: മണിപ്പുരിൽ വീണ്ടും വെടിവയ്പ്പ്; ഒരാൾ കൂടി കൊല്ലപ്പെട്ടു, മൃതദേഹവുമായി ജനം തെരുവിൽ
അമൽ, ഉണ്ണികൃഷ്ണൻ, ഗിരിജ വിജയൻ, ജലജ എന്നിവരെയാണ് തെരുവ് നായ കടിച്ചു പരിക്കേൽപ്പിച്ചത്. കടിയേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവനന്തപുരം മലയിന്‍കീഴ് മണപ്പുറം നാഗമണ്ഡലം ഭാഗത്ത് 15 പേരെ തെരുവ് നായ കടിച്ചു പരിക്കേല്‍പ്പിച്ചിരുന്നു. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരന്‍ ഉള്‍പ്പെടെ 8 പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളില്‍ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം