റായ്പുർ: തിരഞ്ഞടുപ്പ് അടുത്ത ഛത്തീസ്ഗഡിൽ അനുനയ നീക്കവുമായി കോൺഗ്രസ് ഹൈക്കമാൻഡ്. ടി.എസ്.സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കി. സിങ് ദേവിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനം കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അംഗീകരിച്ചതായി കോൺഗ്രസ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പ്രസ്താവനയിൽ അറിയിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഖർഗെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സംസ്ഥാന നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് തീരുമാനം. നിലവിലെ മുഖ്യമന്ത്രി ഭൂപേഷ് ബാഗെലും സിങ് ദേവും മുഖ്യമന്ത്രി പദത്തിനായി കൊമ്പുകോർത്തിരുന്നു. 2018ൽ മുഖ്യമന്ത്രിയായി അധികാരത്തിലേറുമ്പോൾ 2020 ആകുമ്പോൾ തനിക്ക് പദവി കൈമാറാമെന്ന് ബാഗെൽ ഉടമ്പടി വച്ചിരുന്നെന്ന് സിങ് ദേവ് അവകാശപ്പെട്ടിരുന്നു. എന്നാൽ അത്തരത്തിൽ ഒരു ഉടമ്പടിയെക്കുറിച്ച് തനിക്ക് അറിവില്ലെന്നാണ് ബാഗെലിന്റെ പക്ഷം.
ഇരുവരും തമ്മിലുള്ള പോരിന്റെ ഭാഗമായി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന സൂചനയും സിങ് ദേവ് നൽകിയിരുന്നു. തുടർന്ന് സിങ് ദേവിന്റെ അനുനയിപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോൾ ഉപമുഖ്യമന്ത്രി പദം നൽകുന്നതെന്നാണ് വിലയിരുത്തൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
















