തിരുവനന്തപുരം: തിരുവനന്തപുരത്ത് 15 പേര്‍ക്ക് നേരെ തെരുവനായയുടെ ആക്രമണം. വീടിനകത്ത് ഉണ്ടായിരുന്ന 15 കാരൻ ഉൾപ്പെടെ എട്ട് പേരെയും വഴിയാത്രക്കാരായ നാല് പേരെയും ബൈക്കുകളിൽ പോവുകയായിരുന്ന മൂന്ന് പേരെയും ആണ് തെരുവനായ കടിച്ച് പരിക്കേല്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയുള്ള സമയത്താണ് ഇത്രയും പേർക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. മണപ്പുറം നാഗമണ്ഡലം സ്വദേശികളായ മണി(60),ഷിബു(30),വിക്രമൻനായർ(56) എന്നിവർക്കും നാഗമണ്ഡലത്തെ അഭിരാമി(15)നും കടിയേറ്റു. അഭിരാമിന് തുടയിലും കൈയ്ക്കുമാണ് കടിയേറ്റത്. താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തി ചികിത്സതേടി.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
തെരുവ് നായയുടെ ആക്രമണത്തിന് ഇരയായ മണപ്പുറം റേഷൻ കടയ്ക്ക് സമീപം താമസിക്കുന്ന മോഹനൻനായർ (64), ശശികുമാർ(56) എന്നിവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതേടി.
മണപ്പുറം പാലത്തിനു സമീപം താമസിക്കുന്ന സോമൻനായർ (85), ഇന്ദിരഅമ്മ (79) എന്നിവർ ജനറൽ. ആശുപത്രിയിലുമെത്തി ചികിത്സതേടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം