പെഷവാർ: വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വിവാഹ തർക്കത്തെ തുടർന്ന് ബുധനാഴ്ച ഒരു കുടുംബത്തിലെ ഒമ്പത് പേരെ ബന്ധുക്കൾ വെടിവെച്ചുകൊന്നു.
മലകണ്ട് ജില്ലയിലെ ബത്ഖേല തഹ്‌സിലിലാണ് സംഭവം നടന്നത്. മൂന്നു സ്ത്രീകളും ആറു പുരുഷൻമാരുമാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി വീട്ടിൽ അതിക്രമിച്ച് കയറിയ ബന്ധുക്കൾ ഉറങ്ങിക്കിടന്നവരെ വെടിവയ്ക്കുകയായിരുന്നു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
വിവാഹ തർക്കമാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നും കേസിൽ അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
സംഭവമറിഞ്ഞയുടൻ അർദ്ധസൈനിക വിഭാഗം സ്ഥലത്തെത്തി മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം