പാലക്കാട്: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിനെതിരെ ആരോപണമുന്നയിച്ച പാലക്കാട് നിയോജക മണ്ഡലം പ്രസിഡന്റ് സദ്ദാം ഹുസൈനെ സസ്‌പെന്റ് ചെയ്തു. ഡി.സി.സി പ്രസിഡന്റ് എ തങ്കപ്പനാണ് സസ്‌പെൻഡ് ചെയ്തത്.
ഷാഫി പറമ്പിൽ എം.എൽ.എക്കെതിരെ ഗുരുതര ആരോപണമാണ് സദ്ദാം ഹുസൈൻ ഉന്നയിച്ചിരുന്നത്. തന്റെ നോമിനേഷൻ ഷാഫി പറമ്പിൽ ഇടപെട്ട് തള്ളിക്കളഞ്ഞുവെന്നായിരുന്നു സദ്ദാം ഹുസൈനിന്റെ ആരോപണം.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഷാഫി പറമ്പിൽ ശ്രമിക്കുന്നുവെന്നും ബി.ജെ.പി നേതാക്കളുമായി ഷാഫിക്ക് രഹസ്യ ബന്ധമുണ്ടെന്നും ഷാഫിയുടെ റിയൽ എസ്റ്റേറ്റ് സാമ്പത്തിക ബന്ധങ്ങൾ അന്വേഷിക്കണമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
താൻ ബി.ജെ.പിക്കും സി.പി.എമ്മിനുമെതിരെ നിരന്തരമായി സമരം നടത്തുന്ന ആളാണ്. പാലക്കാട് നഗരസഭക്കെതിരെ സമരം നടത്തുന്നതിന് നേരത്തേയും വിയോജിപ്പ് അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ആ കാരണം കൊണ്ടാണ് തന്റെ നോമിനേഷൻ തള്ളിയത്. ശക്തമായി തന്നെ ഇതിനെ നേരിടും. എല്ലാ കമ്മറ്റികൾക്കും പരാതി നൽകിയിട്ടുണ്ട്. ഇനിയും പരാതി നൽകുമെന്നും സദ്ദാം ഹുസൈൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം