ന്യൂഡൽഹി: അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ജൂലൈ ആറിലേക്ക് മാറ്റി. ആന ക്ഷീണിതനാണെന്നും അതിനാൽ ഹർജി അടിയന്തരമായി കേൾക്കണമെന്നുമായിരുന്നു ഹർജിക്കാരുടെ ആവശ്യം. എന്നാൽ ആവശ്യം തള്ളിയ കോടതി ആനകൾ ശക്തരാണെന്നും ഒന്നും സംഭവിക്കില്ലെന്നും നിരീക്ഷിച്ചു.
Also read : കണ്ണൂരിൽ പനി ബാധിച്ച് മൂന്നു വയസ്സുകാരി മരിച്ചു
വാക്കിംഗ് ഐ ഫൗണ്ടേഷന് ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് അരിക്കൊമ്പനായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അഭിഭാഷകരായ ദീപക് പ്രകാശ്, ദിവ്യാംഗന മാലിക്ക് എന്നിവർ ഹാജരായി.
ഒന്നിലധികം തവണ മയക്കുവെടിയേറ്റ അരിക്കൊമ്പന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും അനയ്ക്ക് പരിക്കുണ്ടെന്നും അതിനാൽ ഇനി മയക്കുവെടി വയ്ക്കരുതെന്ന് ഉത്തരവ് നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം