ഭോപ്പാല്‍: മധ്യപ്രദേശില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മദ്യലഹരിയിലായിരുന്ന ബിജെപി നേതാവ് ഭാര്യയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഭോപ്പാലിലെ സായ് നഗര്‍ കോളനിയില്‍ ചൊവ്വാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതി രാജേന്ദ്ര പാണ്ഡെയ്ക്കായി തിരച്ചില്‍ ആരംഭിച്ചതായി പൊലീസ് പറയുന്നു.
Read More:ഹിന്ദു പെൺകുട്ടികളുമായി വരുന്ന അഹിന്ദു യുവാക്കൾക്ക് ഹോട്ടൽ മുറി നൽകരുത്; ഭീഷണിയുമായി വി.എച്ച്.പി
കുടുംബവഴക്കിനെ തുടര്‍ന്നാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ്. മദ്യലഹരിയിലായിരുന്ന രാജേന്ദ്ര തോക്ക് എടുത്ത് വെടിവെയ്ക്കുകയായിരുന്നു. ഇടുപ്പില്‍ വെടിയേറ്റ ഭാര്യ തല്‍ക്ഷണം തന്നെ മരിച്ചതായും പൊലീസ് വ്യക്തമാക്കി.
സംഭവം നടക്കുമ്പോള്‍ മകളും മരുമകനും വീട്ടില്‍ ഉണ്ടായിരുന്നു.മുന്‍ ബിജെപി മണ്ഡലം വൈസ് പ്രസിഡന്റായിരുന്നു രാജേന്ദ്ര.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം