മുംബൈ: ഇന്ത്യയിൽ നടക്കേണ്ട ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ മുന്നോട്ടുവച്ച നിർദേശങ്ങളിൽ ഒന്നു മാത്രം അംഗീകരിച്ച് ഐസിസിയും ബിസിസിഐയും. ലോകകപ്പ് സെമിയിലെത്തിയാൽ പാക്കിസ്ഥാന് മുംബൈയിൽ കളിക്കേണ്ടിവരില്ല. ചൊവ്വാഴ്ച പുറത്തുവന്ന ലോകകപ്പ് മത്സര ക്രമം അനുസരിച്ച് മുംബൈയിലും കൊൽക്കത്തയിലുമാണ് സെമി ഫൈനൽ പോരാട്ടങ്ങൾ നടക്കേണ്ടത്. എന്നാൽ പാക്കിസ്ഥാൻ സെമിയിലെത്തിയാൽ മത്സരം മുംബൈയിൽ നടത്താതെ കൊൽക്കത്തയിലേക്കു മാറ്റാനാണു ധാരണയായിരിക്കുന്നത്.
സുരക്ഷാപരമായ പ്രശ്നങ്ങളുള്ളതിനാൽ മുംബൈയിൽ കളിക്കാൻ സാധിക്കില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെയും ബിസിസിഐയെയും അറിയിച്ചിരുന്നു. ഫിക്സ്ചർ പ്രകാരം നവംബര്‍ 15ന് മുംബൈയിലാണ് ആദ്യ സെമി ഫൈനൽ. നവംബര്‍ 16ന് കൊല്‍ക്കത്തയില്‍ രണ്ടാം സെമിയും നടത്തും. സെമിയിൽ ഇന്ത്യയും പാക്കിസ്ഥാനും നേർക്കുനേർ വന്നാലും കളി കൊൽക്കത്തയിലായിരിക്കും. ലോകകപ്പിൽ പാക്കിസ്ഥാന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ മത്സരങ്ങളില്ല.
Also read : തിരുവനന്തപുരത്ത് മകളുടെ വിവാഹ ദിവസം പിതാവ് കൊല്ലപ്പെട്ടു; പെണ്‍കുട്ടിയുടെ സുഹൃത്ത് പിടിയിൽ
ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് ടീമുകൾക്കെതിരെ പാക്കിസ്ഥാൻ കളിക്കുന്നത് ബെംഗളൂരുവിലാണ്. ദക്ഷിണാഫ്രിക്കയെയും അഫ്ഗാനെയും ചെന്നൈയിലും നേരിടും. അഹമ്മദാബാദിലും കൊൽക്കത്തയിലും ഹൈദരാബാദിലും പാക്കിസ്ഥാന് മത്സരങ്ങളുണ്ട്. ഒക്ടോബർ 15ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം