ന്യൂഡൽഹി: കരിപ്പൂരില്‍ കൂടുതല്‍ സ്ഥലം അനുവദിക്കണം, ഇല്ലെങ്കില്‍ റണ്‍വേയുടെ നീളം കുറയ്ക്കുമെന്ന മുന്നറിയിപ്പുമായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഭൂമി ഏറ്റെടുത്തു നല്‍കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച അദ്ദേഹം ഉടന്‍ ഭൂമി കൈമാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് അയയ്ക്കുകയും ചെയ്തു.
2022 മാര്‍ച്ച് മുതല്‍ വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നുവെന്നും, എന്നാല്‍ ഇതുവരെയും ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്നുമാണ് വ്യോമയാനമന്ത്രാലയം അറിയിച്ചിരിക്കുന്നത്.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
എയര്‍പോര്‍ട്ട് അതോറിറ്റി ഉടന്‍ ഭൂമി കെമാറണമെന്നും, അല്ലാത്ത പക്ഷം യാത്രക്കാരുടെ സുരക്ഷക്കായി ഈ വരുന്ന ഓഗസ്റ്റ് മാസത്തില്‍ റണ്‍വേയുടെ നീളം കുറക്കുമെന്നുമാണ് മുന്നറിയിപ്പിലുള്ളത്.
2020 ഓഗസ്റ്റ് ഏഴിന് കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തിനു പിന്നാലെ ഒരു വിദഗ്ധ സമിതി രൂപീകരിച്ചിരുന്നു. ആ സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു വിമാനങ്ങൾ സുരക്ഷിതമായി ഇറങ്ങണമെങ്കിൽ വിമാനത്താവളത്തിന്റെ ഇരുവശങ്ങളിലും ഭൂമി ഏറ്റെടുത്തു നൽകണമെന്ന നിർദേശം മുന്നോട്ടു വയ്ക്കുന്നത്. ഇതേ തുടർന്ന് 2022 മാർച്ച് മുതൽ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു കേന്ദ്ര സർക്കാർ നിരന്തരം സംസ്ഥാന സർക്കാരിനു കത്തു നൽകിയിരുന്നെന്നാണ് വ്യോമയാന മന്ത്രി വ്യക്തമാക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം