ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും. ജൂൺ 29,30 തിയ്യതികളിലാണ് രാഹുൽ മണിപ്പൂരിലെത്തുക. ദുരിതാശ്വാസ ക്യാമ്പുകൾ രാഹുൽ ഗാന്ധി സന്ദർശിക്കും. ഇംഫാലിലെയും ചുരാചന്ദ്പൂരിലെയും വിവിധ സംഘടനാ പ്രതിനിധികളുമായി അദ്ദേഹം സംവദിക്കും.
മണിപ്പുർ രണ്ട് മാസമായി എരിയുകയാണ്; സ്ഥിതിഗതികൾ ശാന്തമാക്കി സമാധാനം ഉറപ്പാക്കാൻ കാരുണ്യത്തിന്റെ ഒരു തലോടൽ ആവശ്യമാണ്. ഇതിനാണ് രാഹുൽ മണിപ്പുരിൽ സന്ദർശനം നടത്തുന്നതെന്നും സ്നേഹത്തിന്റെ പടയാളികളാവുക എന്നത് തങ്ങളുടെ കടമയാണെന്നും കോൺഗ്രസ് വൃത്തങ്ങൾ വ്യക്തമാക്കി.
Read more: വ്യാജ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസിന് കേരള സർവ്വകലാശാലയിൽ ആജീവനാന്ത വിലക്ക്
മണിപ്പൂർ കലാപം പ്രതിരോധിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാക്കൾ സംസ്ഥാനത്തേക്കു സർവകക്ഷി സംഘത്തെ അയയ്ക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിച്ചിട്ടില്ല. അമിത് ഷാ മണിപ്പൂരിലെത്തി വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയെങ്കിലും ഇപ്പോഴും സംഘർഷം തുടരുകയാണ്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും നടത്തിയ കൂടിക്കാഴ്ചയിൽ മണിപ്പൂർ സംഘർഷം പ്രധാന ചർച്ചയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം