തിരുവനന്തപുരം: വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്കി എം.കോം പ്രവേശനം നേടിയ മുന്‍ എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന് കേരള സര്‍വകലാശാല ആജീവനാന്ത വിലക്കേര്‍പ്പെടുത്തി. ഇന്ന് ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റാണ് നിഖിലിനെ ഡീബാര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട് നിഖില്‍ തോമസിന് ഇനി ഒരു തരത്തിലുള്ള പഠനവും നടത്താനാകില്ല.
രജിസ്ട്രാറൂം പരീക്ഷ കൺട്രോളരും അടങ്ങുന്ന സമിതി ഹിയറിങ് നടത്തും. സർട്ടിഫിക്കറ്റ് പരിശോധനക്ക് പ്രത്യേക സെൽ രൂപീകരിക്കും. സംസ്ഥാനത്തിന് പുറത്തു നിന്നുള്ള സർട്ടിഫിക്കറ്റുകളും പരിശോധിക്കും.
പിജി പ്രവേശനം നേടുന്നതിന് നിഖില്‍ എംഎസ്എം കോളേജില്‍ നല്കിയ കലിംഗ സര്‍വകലാശാലയുടെ വ്യാജബിരുദ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളേജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
Also read : മനുഷ്യ ജീവന് വില വെവ്വേറെ, അത്ലാന്റിക്കിലും മെഡിറ്ററേനിയനിലും
നിഖിലിന് പ്രവേശനം നല്‍കിയതുമായി ബന്ധപ്പെട്ട് എംഎസ്എം കോളേജ് നല്കിയ വിശദീകരണത്തിലും സിന്‍ഡിക്കേറ്റ് അതൃപ്തി രേഖപ്പെടുത്തി. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളേജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്താന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കും.
നിഖില്‍ തോമസിന്റെ കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് നിഖിലിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തിരുന്നു. ബികോം ഫസ്റ്റ് ക്ലാസില്‍ പാസായെന്ന വ്യാജ മാര്‍ക്ക് ലിസ്റ്റും കണ്ടെത്തിയിട്ടുണ്ട്. കേസിലെ നിർണായക രേഖകളാണ് കണ്ടെടുത്തത്. പ്രതിക്ക് പെട്ടെന്ന് ഒളിവിൽ പോകേണ്ടി വന്നതിനാൽ ഇത് ഒളിപ്പിക്കാനായില്ലെന്നാണ് കരുതുന്നത്. സി പി എം ജില്ലാ കമ്മിറ്റി ഡിഗ്രി ഹാജരാക്കാൻ ആവശ്യപ്പെട്ടപ്പോൾ തുല്യതാ സർട്ടിഫിക്കറ്റ് മാത്രമാണ് നിഖിൽ കൊടുത്തത്. യഥാർഥ സർട്ടിഫിക്കറ്റ് സർവകലാശാലയുടെ പക്കലാണെന്നായിരുന്നു നിഖിൽ പറഞ്ഞത്.
വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതിയായ അബിൻ സി രാജ് നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയതിന് പിന്നാലെ പിടിയിലായി. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകിയത് അബിനായിരുന്നു. എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമാണ് അബിൻ. അബിനാണ് വ്യാജ ഡിഗ്രി ഉണ്ടാക്കാൻ സഹായിച്ചതെന്ന് നിഖിൽ തോമസ് മൊഴി നൽകിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം