സിനിമാ–സീരിയൽ താരം ടി.എസ്. രാജുവിനെക്കുറിച്ചുള്ള വ്യാജ മരണ വാർത്ത പങ്കുവച്ചതിൽ ക്ഷമ ചോദിച്ച് അജു വർഗീസ്. തീർത്തും തെറ്റായൊരു വാർത്ത പങ്കുവച്ചതിൽ ടി.എസ്. രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബത്തോടും വ്യക്തിപരമായി മാപ്പ് പറയുന്നുവെന്ന് അജു സമൂഹമാധ്യമത്തിൽ കുറിച്ചു. സമൂഹമാധ്യമങ്ങളിലെ ഒരു വാർത്ത കണ്ട് വിശ്വസിച്ചതാണ് തനിക്കു പറ്റിയ അബദ്ധമെന്നും അജു പറഞ്ഞു. ഇന്നു രാവിലെ മുതലാണ് ടി.എസ്. രാജു അന്തരിച്ചുവെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ വാർത്ത വ്യാപകമായി പ്രചരിച്ചത്. അജു വർഗീസ് ഉൾപ്പടെയുള്ള താരങ്ങൾ അനുശോചനക്കുറിപ്പ് പങ്കുവയ്ക്കുകയും ചെയ്തു.
ടി.എസ്. രാജുവിനെ നേരില്‍ വിളിച്ച് തനിക്ക് പറ്റിയ തെറ്റില്‍ അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു. ‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്, ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍ വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ്. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതിൽ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫെയ്സ്ബുക്കിൽ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ് ഷോ മസ്റ്റ് ഗോ ഓൺ എന്ന സാറിന്റെ ലൈൻ ജീവിതത്തിൽ പിന്തുടരുന്ന ആളാണ്.
Read More:സമൂഹമാധ്യമങ്ങളിലെ വിദ്വേഷ കമന്റുകൾക്കു മറുപടിയുമായി ഭാമ
ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാർത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തിൽ എഴുതിപ്പോയി. അങ്ങയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു. ഇനിയും ഇത്തരം വാർത്തകൾ ആവർത്തിക്കും. സോഷ്യൽമീഡിയയെ നമ്മൾ ഒരുപാട് വിശ്വസിക്കുന്നു, അത് സ്വാധീനിക്കുന്നുമുണ്ട്. രാവിലെ എഴുന്നേൽക്കുമ്പോൾ അതിൽ നോക്കി, ഏതെങ്കിലും വാർത്ത കാണുമ്പോൾ പെട്ടന്നു തന്നെ നമ്മൾ വിശ്വസിച്ചുപോകുന്നു. ഇവിടെ എനിക്ക് സംഭവിച്ചത്, അദ്ദേഹത്തെക്കുറിച്ചുള്ള ആധികാരികമായ അനുശോചന വാർത്ത വായിച്ചു. അങ്ങനെ ഒരു അബദ്ധം കാണിച്ചു. വലിയൊരു തെറ്റാണ് ചെയ്തത്’’.- അജു വര്‍ഗീസ് പറഞ്ഞു.
തനിക്ക് അങ്ങനെ ഒരു വ്യാജ വാര്‍ത്ത വന്നതില്‍ യാതൊരു വിഷമവുമില്ലെന്ന് ടി.എസ് രാജു പ്രതികരിച്ചു. ‘‘എല്ലാവരും സത്യാവസ്ഥ അറിയാന്‍ എന്റെ വീട്ടിലെത്തി ബുദ്ധിമുട്ടിയതില്‍ മാത്രമേ വിഷമമുള്ളൂ. എനിക്ക് ഈ മേഖലയില്‍ ശത്രുക്കളില്ല. അജുവിന്റെ പോസ്റ്റ് ആണ് പലരും എനിക്ക് അയച്ചുതന്നത്. ഞാന്‍ അജുവിനെ നേരിട്ട് കണ്ടിട്ടില്ല. എനിക്ക് താങ്കളോട് യാതൊരു വിരോധവുമില്ല. അതെക്കുറിച്ച് ഓർത്ത് വിഷമിക്കേണ്ട. വിളിച്ച് സംസാരിച്ചതിൽ ഒരുപാട് സന്തോഷം.’’ ടി.എസ് രാജു പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം