ന്യൂയോര്‍ക്ക്: ദീപാവലി ദിനത്തില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സിറ്റി. സിറ്റി മേയര്‍ എറിക് ആഡംസ് തിങ്കളാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്. നഗരത്തിലെ ദക്ഷിണേഷ്യന്‍ സമൂഹത്തിന്റെ ആവശ്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം പ്രസിഡന്റ് ബൈഡനും ഭാര്യയും വൈറ്റ് ഹൗസില്‍ ദീപാവലി ആഘോഷിച്ചിരുന്നു.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ഇനി മുതല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ സ്കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് എറിക് പറഞ്ഞു. ഗവര്‍ണര്‍ ഈ തീരുമാനത്തില്‍ ഒപ്പ് വെയ്ക്കുന്നതോടെ അവധി പ്രാബല്യത്തില്‍ വരും. ഗവര്‍ണര്‍ കാത്തി ഹോച്ചുള്‍ ബില്ലില്‍ ഒപ്പുവക്കുമെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് കനത്ത മഴ; 9 ജില്ലകളിൽ ജാഗ്രത നിർദേശം
സ്കൂള്‍ അവധി കലണ്ടറിലെ ”ബ്രൂക്ലിന്‍-ക്വീന്‍സ് ഡേ” എന്നതിന് പകരമാണ് പുതിയ ദീപാവലി അവധി. അന്ധകാരത്തിനു മേല്‍ വെളിച്ചം നേടിയ വിജയത്തിന്റെ സ്മരണയ്ക്കായി ആയിരക്കണക്കിന് ന്യൂയോര്‍ക്കുകാര്‍ ഓരോ വര്‍ഷവും ദീപാവലി ആഘോഷിക്കാറുണ്ട്. അതേസമയം ഈ വര്‍ഷം ദീപാവലി ആഘോഷിക്കുന്നത് നവംബര്‍ 12 ഞായറാഴ്ചയാണ്. അതിനാല്‍ തന്നെ 2024 ലെ സ്കൂളുകള്‍ക്ക് ആദ്യമായി ദീപാവലി അവധി ലഭിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം