ക്രോയിഡോൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് കേരള ചാപ്റ്ററിന്റെ നേതൃത്വത്തിൽ യുവജനങ്ങൾക്കായി സംഘടിപ്പിച്ച ‘യുവ 2023’ ആവേശോജ്ജ്വലമായി.യു കെ യുടെ നാനാഭാഗത്തുനിന്നും നൂറു കണക്കിന് യുവജനങ്ങൾ പങ്കെടുത്ത സംഗമത്തിൽ പങ്കുചേർന്നു.
യുവ 2023 യുടെ മുഖ്യാതിഥിയായി എത്തിയ രമ്യാ ഹരിദാസ് എംപി യുവ ജനങ്ങളുടെ സംഗമം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. ‘രാഷ്ട്രീയം ജീർണ്ണത പ്രാപിച്ചു രാഷ്ട്രത്തിനു വിനാശം വരുത്തുന്ന ഈ കാലഘട്ടത്തിൽ അതിനെതിരെ പൊരുതുന്ന ചാലക ശക്തിയാവാനും, രാഷ്ട്ര പുനം നിർമ്മാണത്തിൽ ദിശാബോധവും സ്നേഹവും കരുണയും ഉള്ള വ്യക്തിത്വങ്ങളായി മാറുവാനും രമ്യാ ഹരിദാസ് എംപി യുവാക്കളെ ഉദ്ബോധിപ്പിച്ചു.
‘യുവ 2023’ യിൽ പങ്കെടുത്തു സംസാരിച്ച ബ്രിട്ടീഷ് പാർലിമെന്റ് മെമ്പറും, ഇന്ത്യൻ വംശജനും ആയ വിരേന്ദ്ര ശർമ്മ എംപി, പ്രവാസികളായ ഇന്ത്യൻ ജനതയുടെ രാഷ്ട്രീയ ദിശാ ബോധത്തെ പ്രശംസിക്കുകയും, മാതൃരാഷ്ട്രത്തോടൊപ്പം തന്നെ തങ്ങൾ
താമസിക്കുന്ന രാജ്യത്തെ സ്നേഹിക്കുകയും, അവരുടെ ഭരണഘടനയെ മാനിക്കുകയും ചെയ്യുന്ന സമീപനം ആദരണീയമാണെന്നും, രാഷ്ട്രീയത്തിന്റെ ഭാഗമാകുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഐഒസി കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നിലവിളക്കു കത്തിച്ചു കൊണ്ട് രമ്യ ഹരിദാസ് എംപി യും വീരേന്ദ്ര ശർമ്മ എംപി യും സംയുക്തമായിട്ടാണ് യുവജന സംഗമം ഉദ്ഘാടനം ചെയ്തത്.
ഐഒസി കേരള ചാപ്റ്റർ യൂത്ത് വിങ്ങിന്റെ ദേശീയ ഭാരവാഹികളുടെ ഇൻസ്റ്റലേഷൻ ഐഒസി യൂത്ത് വിങ് ദേശീയ പ്രസിഡണ്ട് വിക്രം ദുഹാൻ നിർവ്വഹിച്ചു.
എഫ്രേം സാം പ്രസിഡണ്ട് ആയ സമിതിയിൽ അളക ആർ തമ്പി, ആദിത് കിരൺ, ജോൺ പീറ്റർ, മുഹമ്മദ് അജാസ് എന്നിവർ വൈസ് പ്രസിഡണ്ടുമാരും, ജനറൽ സെക്രട്ടറിമാരായി നിധീഷ് കടയങ്ങൻ, രോഹിത് പ്രസാദ്, ബിബിൻ ബോബച്ചൻ എന്നിവരെയും ചുമലപ്പെടുത്തി.
വിഷ്ണു ദാസ്, ആൽവിൻ സി റോയി, അർഷാദ് ഇഫ്തിഖാറുദ്ധീൻ, ജിതിൻ വി തോമസ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരാണ്.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ സ്റ്റീഫൻ റോയി, അഖിൽ ജോസ്, മനീഷ ഷിനി, അഭിരാം സി എം എന്നിവരുൾപ്പെടും.
എഫ്രേം സാം സ്വാഗതം ആശംസിച്ചുകൊണ്ട് ആരംഭിച്ച യുവജന സംഗമത്തിൽ, ഐഒസി നാഷണൽ പ്രസിഡണ്ട്
കമൽ ദെലിവാൽ, വൈസ് പ്രസിഡണ്ട് ഗുമിന്ദർ റാന്തവ, കേരള ചാപ്റ്റർ പ്രസിഡണ്ട് സുജു ഡാനിയേൽ, ക്രോയ്ഡൻ സിവിക് മേയർ ടോണി പിയേർസൺ, വിക്രം ദുഹാൻ, കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, നാഷണൽ സെക്രട്ടറി സുധാകരൻ ഗൗഡ്, ഷൈനു മാത്യൂസ്, ബേബികുട്ടി, തോമസ് ഫിലിപ്പ്, അശ്വതി നായർ, കെഎംസിസി നേതാവ് കരിം, കെപിസിസി മെമ്പർ പാളയം പ്രദീപ്, കൗൺസിലർ ഇമാം, ഖലീൽ മുഹമ്മദ് എന്നിവർ സംസാരിച്ചു.
വിവിധ മേഖലകളിൽ തിളക്കമാർന്ന വിജയം നേടിയ യുവാക്കളെ ആദരിച്ച ചടങ്ങിൽ ദീപേഷ് സ്കറിയ (യുവ സംരംഭകൻ) ഇമാം (യുവ കൗൺസിലർ), ഷംജിത് (യുവ സംരംഭകൻ), ബിബിൻ ബോബച്ചൻ (യൂ ഇ എൽ വിദ്യാർത്ഥി പ്രതിനിധി) എന്നിവർ ഉൾപ്പെടുന്നു.
‘യുവ 2023’ കോർഡിനേറ്റേഴ്സ് എന്ന നിലയിലെ മികച്ച പ്രവർത്തനത്തിന് റോമി കുര്യാക്കോസ്, ബിജു വർഗീസ്, ജോർജ് ജേക്കബ് എന്നിവരെയും ആദരിച്ചു.
ജോൺ പീറ്റർ നന്ദി പ്രകാശിപ്പിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം