കൊച്ചി: 2008-ലെ ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണത്തടവ് നേരിടുന്ന പിഡിപി നേതാവ് അബ്ദുൾ നാസർ മഅദനി കേരളത്തിലെത്തി. കൊച്ചിയിൽ വിമാനമിറങ്ങിയ മഅദനി സ്വദേശമായ കരുനാഗപ്പള്ളിയിലേക്ക് പുറപ്പെട്ടു.
ആംബുലന്‍സിലാണ് കൊല്ലത്തേക്ക് പോയത്. കര്‍ണാടക,കേരള പൊലീസ് സംഘവും, ഡോക്ടര്‍മാരുടെ സംഘവും മഅ്ദനിയുടെ ഒപ്പമുണ്ട്.
ചികിത്സയിലുള്ള പിതാവിനെ സന്ദർശിക്കുന്നതിനായി ആണ് സുപ്രീം കോടതിയുടെ പ്രത്യേക അനുമതിയോടെ മഅദനി കേരളത്തിൽ എത്തിയത്. മഅദനി ജൂലൈ ഏഴിന് ബംഗളൂരുവിലെ ജയിലിലേക്ക് മടങ്ങും.
Also read: ലിഫ്റ്റില്‍ കാല് കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം
രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് തന്നെ വിചാരണ തടവുകാരനാക്കുന്നതെന്ന് മഅദനി കേരളത്തിലേക്കുള്ള യാത്രയ്ക്ക് മുന്‍പായി പ്രതികരിച്ചു. ആസൂത്രിതമായി തന്നെ കുടുക്കുകയായിരുന്നു. രാജ്യത്തിന്റെ നീതി സംവിധാനത്തിന് തന്നെ അപമാനമാണ് ദീര്‍ഘമായ കാലം വിചാരണതടവുകാരായി വയ്ക്കുകയും ജീവഛവങ്ങളായി കഴിയുമ്പോള്‍ നിരപരാധികളെന്ന് പറഞ്ഞ് വിട്ടയയ്ക്കുകയും ചെയ്യുന്നത്. ഇതേ കുറിച്ച് ഉത്തരവാദിത്തപ്പെട്ടവര്‍ പുനര്‍വിചിന്തനം നടത്തണമെന്നും മഅദനി പറഞ്ഞു.
ഇനി കുറച്ചുദിവസം പിതാവിനൊപ്പം കഴിയണമെന്ന് മഅ്ദനി പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും കർണാടക സർക്കാർ സുരക്ഷക്കായി വലിയപണം ആവശ്യപ്പെട്ടതോടെയാണ് കേരളത്തിലേക്കുള്ള യാത്ര അനിശ്ചിതത്വത്തിലായത്. ഭരണമാറ്റത്തോടെ ഇതിൽ ചില ഇളവുകൾ ലഭിച്ചു. ആരോഗ്യപ്രശ്നങ്ങൾ വല്ലാതെ അലട്ടുന്നുണ്ടെന്നും നാട്ടിലെത്തി ചികിത്സതേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു പക്ഷേ,അതൊന്നും നടന്നില്ലെന്നും മഅ്ദനി പറഞ്ഞു.
12 ദിവസമാണ് മഅ്ദനി കേരളത്തിൽ ഉണ്ടാവുക. അൻവാർശേരിയിൽ കനത്ത സുരക്ഷാ സന്നാഹമാണ് കേരളപൊലീസ് ഒരുക്കിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം