×

ലിഫ്റ്റില്‍ കാല്‍ കുടുങ്ങി ഹോട്ടല്‍ ജീവനക്കാരന് ദാരുണാന്ത്യം

google news
lift

ചെന്നൈ: പെരമ്പൂര്‍ സ്വദേശിയായ അഭിഷേക് ആണ് ലിഫ്റ്റില്‍ കാല്‍ കുടുങ്ങി ദാരുണമായി മരണപ്പെട്ടത്. 24 വയസായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ഹോട്ടലിലെ ഒന്‍പതാം നിലയിലെ പണിപൂര്‍ത്തിയാക്കിയ ശേഷം ഹോട്ടല്‍ ജീവനക്കാരന്‍ ട്രോളിയുമായി ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം. എട്ടാം നിലയിലേക്കുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ട്രോളി ലിഫ്റ്റിന്റെ വാതിലില്‍ കുടുങ്ങി. ലിഫ്റ്റ് നീങ്ങാന്‍ തുടങ്ങിയപ്പോള്‍ അഭിഷേകിന്റെ കാല്‍ അതിനുള്ളില്‍ കുടുങ്ങി ചതഞ്ഞരയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു

അപകടം നടന്ന ഉടനെ തന്നെ ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയെങ്കിലും അഞ്ചരയോടെയാണ് മൃതദേഹം പുറത്തെടുത്തത്. സഹോദരന്റെ പരാതിയില്‍ ഹോട്ടല്‍ മാനേജര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസ് എടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

Tags