സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ഗരുഡൻ’ സിനിമയുടെ ടീസർ എത്തി. സുരേഷ് ഗോപിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. നവാഗതനായ അരുൺ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസ് ഫിലിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമിക്കുന്ന ചിത്രത്തിന് മിഥുൻ മാനുവല് തോമസ് തിരക്കഥ എഴുതുന്നു.
ക്രൈം ത്രില്ലർ മോഡലിൽ ഒരുങ്ങുന്ന ചിത്രം ബിഗ് ബജറ്റിലാണ് നിർമിക്കുന്നത്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അഭിരാമി, സിദ്ദീഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, മേജർ രവി, നിഷാന്ത് സാഗർ, ജയ്സ് ജോസ്, രഞ്ജിത്ത് കങ്കോൾ, രഞ്ജിനി, മാളവിക എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. എഴുപത് ദിവസത്തോളം നീണ്ടു നിൽക്കുന്ന ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായി പൂർത്തിയാകും.
Read More:എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…
11 വർഷങ്ങൾക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതയും ഗരുഡനുണ്ട്. കളിയാട്ടം, പത്രം, എഫ്ഐആർ, ക്രിസ്ത്യൻ ബ്രദേഴ്സ്, ട്വെന്റി-ട്വെന്റി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഒരുമിച്ചു എത്തിയിരുന്നു. 2010 ൽ രാമരാവണൻ എന്ന സിനിമയായിരുന്നു സുരേഷ് ഗോപിക്കൊപ്പം ബിജു മേനോൻ അവസാനമായി അഭിനയിച്ചത്. ‘പത്രം’ എന്ന സിനിമയ്ക്കു ശേഷം അഭിരാമിയും ബിജു മേനോനും സുരേഷ് ഗോപിയും ഒരുമിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്.ഗരുഡന്റെ കഥ എഴുതിയിരിക്കുന്നത് ജിനീഷ് എം. ക്യാമറ അജയ് ഡേവിഡ് കാച്ചപ്പിള്ളി, സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയിരിക്കുന്നത് ജേക്ക്സ് ബിജോയ്.
https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2FMagicframes%2Fvideos%2F781222713558472%2F&show_text=false&width=560&t=0
ചിത്രത്തിന്റെ എഡിറ്റർ ശ്രീജിത്ത് സാരംഗ്, കലാ സംവിധാനം അനീസ് നാടോടിയും നിർവഹിക്കുന്നു. ചിത്രത്തിന്റെ കോ- പ്രൊഡ്യൂസർ ജസ്റ്റിൻ സ്റ്റീഫൻ, ലൈൻ പ്രൊഡ്യൂസർ സന്തോഷ് കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നവീൻ പി. തോമസ്. അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ് ബബിൻ ബാബു, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസ്, പ്രൊഡക്ഷൻ ഇൻ ചാർജ് അഖിൽ യശോധരൻ. മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂം സ്റ്റെഫി സേവ്യർ, മാർക്കറ്റിങ് ഒബ്സ്ക്യുറ, മാർക്കറ്റിങ് കൺസൾട്ടന്റ് ബിനു ബ്രിങ് ഫോർത്ത്. ഡിസൈൻസ് ആന്റണി സ്റ്റീഫൻ. പിആർഒ മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം