കുവൈത്ത് സിറ്റി: ഈദ് അല്‍ അദ്ഹ അവധിയോട് അനുബന്ധിച്ച് സമഗ്രമായ സുരക്ഷാ പദ്ധതി തയാറാക്കി ആഭ്യന്തര മന്ത്രാലയം. പൊതു സുരക്ഷ, ഗതാഗതം, രക്ഷാപ്രവർത്തനം, ക്രിമിനൽ അന്വേഷണം, വനിതാ പൊലീസ്, തുടങ്ങി 4,000 സൈനികരെ വിന്യസിക്കുന്ന പദ്ധതിയാണ് മന്ത്രാലയം തയ്യാറാക്കിയത്. വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് കൊണ്ട് ആഭ്യന്തര മന്ത്രാലയം ഒരുക്കങ്ങൾ തുടരുകയാണ്. ഈദ് അവധിയുടെ സാഹചര്യത്തിൽ സമഗ്രമായ സുരക്ഷാ പദ്ധതി തയാറാക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദും മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും നിർദേശം നൽകിയിരുന്നു.
Read More:എന്താണ് ജനറ്റിക്സ് റിസ്ക് ? അറിയേണ്ടതെന്തെല്ലാം…
കര്‍ശന നടപടികള്‍ സ്വീകരിക്കാനും എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനുമാണ് നിര്‍ദേശം. ദ്വീപ് സന്ദർശകരെ സുരക്ഷിതമാക്കുന്നതിനും പൊതു ക്രമം നിലനിർത്തുന്നതിനുമായി കോസ്റ്റ് ഗാർഡ് ഡിപ്പാർട്ട്മെന്റുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന കുബ്ബാർ ദ്വീപിൽ സുരക്ഷാ പോയിന്റ് സ്ഥാപിച്ചിട്ടുണ്ടെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം