കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി. ഡി സതീശനും ഇന്ന് രാവിലെ ദില്ലിയിലെത്തും. മോന്സണ് മാവുങ്കല്‍ കേസില്‍ അറസ്റ്റുണ്ടായ പശ്ചാത്തലത്തിലാണ് ഇരു നേതാക്കളുടേയും ദില്ലി യാത്ര. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇവരുവരും കൂടിക്കാഴ്ച നടത്തും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഇരുവരും കണ്ടേക്കുമെന്നാണ് വിവരം.
പുരാവസ്തു തട്ടിപ്പ് കേസില്‍ സുധാകരനെ പ്രതിചേര്‍ത്തതും അറസ്റ്റ് ചെയ്തതും രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമാണെന്ന് നേതാക്കളെ അറിയിക്കും. സുധാകരനെതിരായ കേസിന്റെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പിന്തുണ അറിയിക്കുവാനുള്ള സാധ്യത കുറവാണ്. കേസിന്റെ തുടര്‍ നടപടികള്‍ മുന്നില്‍ കണ്ടുള്ള നിലപാടായിരിക്കും എഐസിസി നേതൃത്വം ഇക്കാര്യത്തില്‍ സ്വീകരിക്കുക.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം