കല്‍പ്പറ്റ: പുല്‍പ്പള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പുക്കേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം പൗലോസ് അറസ്റ്റില്‍. ഇന്ന് വൈകീട്ടാണ് പൗലോസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസില്‍ നാലാം പ്രതിയാണ് കോണ്‍ഗ്രസ് പുല്‍പ്പള്ളി മണ്ഡലം പ്രസിഡന്റായ പൗലോസ്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
Read more: ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരിക്ക്; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നാളെ ശസ്ത്രക്രിയ
വായ്പ തട്ടിപ്പിനിരയായ പുൽപ്പള്ളി കേളക്കവല പരമ്പക്കാട്ട് ഡാനിയേൽ നേരത്തെ നൽകിയ പരാതിയിലാണ് അറസ്റ്റ്. പൗലോസിനെതിരെ സഹോദര ഭാര്യ ദീപ ഷാജിയും പരാതിനൽകിയിട്ടുണ്ട്. ഭർത്താവിന്റെ പേരിൽ 20 ലക്ഷം രൂപയുടെ വായ്പ തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഷാജി പിന്നീട് മരിച്ചു.
സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലും പൗലോസ് വായ്പ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. ഇയാൾക്കെതിരെ സർചാർജ് നടപടിക്കും ഇത്തരവിട്ടിട്ടുണ്ട്. വിജിലൻസ് കേസിലും പൗലോസ് പ്രതിയാണ്. നേരത്തെ അറസ്റ്റിലായ മുൻബാങ്ക് പ്രസിഡന്റ് കെപിസിസി ജനറൽ സെക്രട്ടറി കെ കെ അബ്രഹാം, മുൻ ബാങ്ക് സെക്രട്ടറി രാമദേവി എന്നിവർ റിമാൻഡിലാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം