മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ അമ്മ സംഘടനയുടെ യോഗം നടക്കുന്ന ദിവസം സിനിമ ചിത്രീകരണം നടത്തിയതില്‍ പ്രതിഷേധം. അഞ്ചു സിനിമകളുടെ ഷൂട്ടിംഗ് ഇന്ന് നടന്നതിനാല്‍ ആ ചിത്രങ്ങളില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
ഇതേത്തുടര്‍ന്നാണ് അഭിനേതാക്കളുടെ യോഗത്തില്‍ പ്രതിഷേധം ഉയര്‍ന്നത്. പിന്നാലെ നിര്‍മ്മാതാക്കളെ പ്രതിഷേധം അറിയിക്കാന്‍ തീരുമാനിക്കുകയും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് അമ്മ ഭാരവാഹികൾ പ്രതിഷേധം അറിയിക്കുകയുമായിരുന്നു.
കൊച്ചിയിലെ ഗോകുലം കൺവെൻഷൻ സെന്ററിൽ വെച്ച് രാവിലെ 11 മണിയോടെ ആരംഭിച്ച യോഗത്തിൽ 290 അംഗങ്ങൾ പങ്കെടുത്തു. സ്ത്രീ വിഭാഗം അംഗങ്ങളാണ് കൂടുതലും പങ്കെടുത്തത്. 80 ൽ കൂടുതൽ അംഗങ്ങൾ കത്തുവഴി ലീവ് അപേക്ഷ നൽകിയിരുന്നു. പ്രസിഡന്റ് മോഹൻലാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബു വാർഷിക റിപ്പോർട്ടും ട്രഷറർ സിദ്ധിക്ക് കണക്കുകൾ അവതരിപ്പിക്കുകയും ചെയ്തു. അമ്മയുടെ പുതിയ ഡിജിറ്റൽ ഐഡന്റിറ്റി കാർഡ് മോഹൻലാൽ മമ്മൂട്ടിക്ക് നൽകി തുടക്കം കുറിച്ചു.
അതേസമയം, നടൻ ശ്രീനാഥ് ഭാസിക്ക് തൽക്കാലം അംഗത്വം നൽകേണ്ടെന്ന് ‘അമ്മ’ എക്സിക്യൂട്ടീവ് യോഗത്തിൽ ധാരണ. ശ്രീനാഥിനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കേയാണ് ‘അമ്മ’യുടെ നടപടി. നിർമ്മാതാക്കളുമായുള്ള പ്രശ്നം പരിഹരിച്ച ശേഷം ശ്രീനാഥിന്റെ അംഗത്വ അപേക്ഷ പരിഗണിക്കും. നടൻ ഷെയ്ൻ നിഗമും നിർമ്മാതാക്കളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ തുടർ ചർച്ചകളുമായി മുന്നോട്ട് പോകാനും യോഗത്തിൽ തീരുമാനമായി. അതേസമയം, നടി നിഖില വിമൽ ഉൾപ്പെടെ ഏഴ് പേർക്ക് ‘അമ്മ’യിൽ പുതുതായി അംഗത്വം നൽകി.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്. ഇരുവരുടെയും സിനിമകളുമായി സഹകരിക്കില്ലെന്ന് സിനിമ സംഘടനകൾ അറിയിച്ചിരുന്നു. താരസംഘടന ‘അമ്മ’കൂടി ഉൾപ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. സെറ്റുകളിൽ ഇരുവരുടേയും പെരുമാറ്റം അസഹനീയമെന്നാണ് സിനിമാസംഘടനകൾ ആരോപിച്ചിരുന്നത്. ലൊക്കേഷനുകളിൽ കൃത്യമായി എത്താൻ ശ്രീനാഥ് ഭാസി ശ്രമിക്കുന്നില്ല. ഇതേ പരാതി തന്നെയാണ് ഷെയിൻ നിഗവും പിന്തുടരുന്നത്. ഇത് നിർമാതാക്കളുൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് എന്നായിരുന്നു ഉയര്‍ന്ന പരാതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം