ഷൊർണ്ണൂർ: വന്ദേഭാരതിലെ യാത്രക്കാരനെ ശുചി മുറിയിൽ നിന്ന് പുറത്തു കടത്തി. ശുചി മുറിയുടെ വാതിലിൻ്റെ ലോക്ക് മുറിച്ചാണ് യുവാവിനെ പുറത്ത് കടത്തിയത്. ഷൊർണൂരിൽ ട്രെയിൻ എത്തിയപ്പോഴാണ് പുറത്തെത്തിച്ചത്. ഇയാളെ റെയിൽവെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
മുംബൈ സ്വദേശിയാണെന്നാണ് യുവാവ് റെയിൽവേ പോലീസിനോട് പറയുന്നത്. മനഃപൂർവം വാതിൽ അടച്ചിരിക്കുകയായിരുന്നെന്നും ഇയാൾ ടിക്കറ്റെടുക്കാതെയാണ് ട്രെയിനിൽ കയറിയതെന്നുമാണ് വിവരം.
Also read: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ്
ഞായറാഴ്ച ഉച്ചയ്ക്ക് ട്രെയിൻ കാസർകോടുനിന്ന് പുറപ്പെട്ടപ്പോൾ ശൗചാലയത്തിൽ കയറിയ യുവാവ് വാതിൽ തുറക്കുകയോ പുറത്തിറങ്ങുകയോ ചെയ്തിരുന്നില്ല. തുടർന്ന് ഷൊർണൂരിൽ വച്ചാണ് ഇയാളെ പുറത്തിറക്കുന്നത്. വാതിൽ അകത്തുനിന്ന് കയർ ഇട്ട് കെട്ടിയതിനാൽ വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. പേരുൾപ്പെടെ പറഞ്ഞെങ്കിലും കൃത്യമായ വിവരം ലഭിച്ചിട്ടില്ല.
കാസർകോട്ടുനിന്ന് ട്രെയിനിൽ കയറിയ ഇയാൾ ശൗചാലയത്തിൽനിന്ന് ഏറെനേരം കഴിഞ്ഞിട്ടും പുറത്തിറങ്ങാത്തതിനാൽ മറ്റുയാത്രക്കാർ ആർ.പി.എഫിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കണ്ണൂരിൽവെച്ചും കോഴിക്കോടുവെച്ചും ഇയാളെ അനുനയിപ്പിച്ച് പുറത്തിറക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം