കവരത്തി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ഓഫീസിലും വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നു. ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റി അയച്ച കേസിലാണ് പരിശോധന. ഫൈസലിന്റെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി, ലക്ഷദ്വീപിലെ വീട്, കൊച്ചിയിലെ സുഹൃത്തിന്റെ വീട് എന്നിവ അടക്കമുള്ള കേന്ദ്രങ്ങളിലാണ് ഇഡി റെയ്ഡ്. സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ ഇഡി ശേഖരിച്ചു. ഇത് പരിശോധിച്ച ശേഷം ഫൈസലിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്നാണ് വിവരം.
ലക്ഷദ്വപില്‍ നിന്ന് നേരത്തെ ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് നടത്തിയ അഴിമതിയില്‍ എംപി മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെ ചില ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസ് എടുത്തിരുന്നു. മത്സ്യം കയറ്റുമതി ചെയ്തതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതായി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയുടെ പരിശോധന.
എംപിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതി. ലക്ഷദ്വപീലെ വീട്, കോഴിക്കോട് ബേപ്പൂരിലുള്ള വ്യാപാര സ്ഥാപനം, കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത ദിവസം തന്നെ അദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കി.
ലക്ഷദ്വീപിലെ സഹകരണ മാര്‍ക്കറ്റിങ് ഫെഡറേഷനിലെ ചില ഉദ്യോഗസ്ഥരും ഫൈസലുമായി ചേര്‍ന്ന് ടെന്‍ഡറിലും മറ്റും ക്രമക്കേടുകള്‍ നടത്തി ശ്രീലങ്കയിലേക്ക് മീന്‍ കയറ്റുമതി ചെയ്തെന്നതാണ് കേസ്. ഈ കേസില്‍ മുഹമ്മദ് ഫൈസലാണ് ഒന്നാം പ്രതി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം