കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സാൽമിയ മേഖലയിലെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറിൽ പരിശോധന നടത്തി ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം. 1000 മീറ്റർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടത്തിന്റെ ബേസ്മെന്റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റോറിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
Also read : ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരി ശർമിള കോൺഗ്രസിലേക്ക്
വാണിജ്യ മന്ത്രാലയത്തിൽ നിന്നോ ജനറൽ ഫയർഫോഴ്സിൽ നിന്നോ, ലൈസൻസില്ലാതെയാണ് സൗന്ദര്യവർദ്ധക വസ്തുക്കളുടെ സ്റ്റോറായി പ്രവര്‍ത്തിച്ചിരുന്നത്. എക്സ്പൈറി കഴിഞ്ഞ ഉത്പന്നങ്ങളും ഇവിടെ നിന്ന് കണ്ടെത്തി. ആരോഗ്യ മന്ത്രാലയം നൽകിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളോ പ്രാദേശിക ഏജന്റ് നൽകിയ പർച്ചേസ് ഇൻവോയ്സുകളോ സ്റ്റോറിന് ഉണ്ടായിരുന്നില്ല. സ്റ്റോറിലെ ഉത്പന്നങ്ങള്‍ ബന്ധപ്പെട്ട സാങ്കേതിക സമിതി പരിശോധിച്ചതിന് ശേഷം സൗന്ദര്യവർദ്ധക വസ്തുക്കളിൽ മാത്രമാണെന്ന് ഉറപ്പ് വരുത്തിയിട്ടുണ്ട്. പരിശോധനാ നടപടികള്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം