മനുഷ്യ ജന്മത്തിൽ ഒരിക്കൽ മാത്രം കാണാൻ സാധിക്കുന്ന ആ അത്ഭുത കാഴ്ച കാണാൻ ഇറങ്ങിത്തിരിച്ച ആ അഞ്ചു പേർ. അറ്റ്ലാന്റിക്കിന്റെ അടിത്തട്ടിൽ അവർ നിത്യ നിദ്രയിലാണ്.
ലോകത്തെ ഏറ്റവും പ്രിയപ്പെട്ട സാഹസിക വിനോദമായ ടൈറ്റാനിക് ടൂറിസം തലയ്ക്കു പിടിച്ച് കടലാഴങ്ങളിലേക്ക് ഊളിയിട്ടവർ. 111 വർഷങ്ങൾക്കു മുൻപ് 1500 ലധികം ജീവനെടുത്ത് കടലിന്റെ അടിത്തട്ടിൽ വിശ്രമിക്കുന്ന ടൈറ്റാനിക് ഭീമൻ . കടലിനടിത്തട്ടിലെത്തി ടൈറ്റാനിക് കപ്പലിന്റെ തകർന്ന പാതി കാണുന്നത് ലോകത്തെ സാഹസികരായ കോടീശ്വരൻമാരുടെയും സെലിബ്രിറ്റികളുടെയുമൊക്കെ ഭ്രാന്തമായ ആവേശമാണ്. അങ്ങനെ കടലാഴത്തിലെ അത്ഭുതത്തെ തേടി ഊളിയിട്ടവരാണ് ആ അഞ്ചു പേരും.
സ്കോട്ടൻ റഷ് – സാഹസികതയുടെ അമരക്കാരൻ
പതിവുപോലെ യാത്രയ്ക്ക് ചുക്കാൻ പിടിച്ചത് സമുദ്രാന്തര പര്യടനങ്ങളിൽ മുന്നിട്ടു നിൽക്കുന്ന സ്വകാര്യ കമ്പനിയായ ഓഷ്യൻ ഗേറ്റ്സ് എക്സ്പെഡിഷൻസിന്റെ ഉടമയായ സ്കോട്ടൻ റഷ് ആണ് . നന്നെ ചെറുപ്പത്തിൽ തന്നെ ജെറ്റ് എയർ ടെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പൈലറ്റ് ലൈസൻസ് നേടിയ വ്യക്തിയാണ്. കടലിനടിത്തട്ടിലേക്കുള്ള യാത്ര സംബന്ധിച്ച് ചുറ്റുമുള്ളവർ കടുത്ത ആശങ്കകൾ പങ്കു വെച്ചപ്പോഴും ടൈറ്റാനിക് സന്ദർശന ദൗത്യത്തിൽ വിജയിക്കാമെന്ന അചഞ്ചല ആത്മവിശ്വാസമായിരുന്നു ടൈറ്റൻ എന്ന സമുദ്രാന്തര ജലപേടകം നിർമ്മിച്ച നിർമ്മിച്ച ഓഷ്യൻ ഗേറ്റ് ഉടമ സ്കോട്ടൻ റഷിന് . പക്ഷെ യാത്രയുമായി ബന്ധപ്പെട്ട് ജലപേടകത്തിന്റെ നിരവധി സാങ്കേതികവശങ്ങൾ നിസാരമായി കണ്ടത് സ്വന്തം ജീവനടക്കം നഷ്ടപ്പെടുന്നതിലേക്കാണ് എത്തിച്ചത്. അപകടം നടക്കുന്നതിന് അല്പം സമയം മുൻപ് പേടകത്തിനകത്തു നിന്നുള്ള സ്കോട്ടൻ റഷിന്റെ വീഡിയോ ദൃശ്യങ്ങൾ ഓഷ്യൻ ഗേറ്റ് കമ്പനി പുറത്ത് വിട്ടത് വൈറലായിട്ടുണ്ട്. ടൈറ്റന്റെ യാത്ര നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു സാധാരണ വീഡിയോ ഗെയിം കൺട്രോളർ സ്കോട്ടൻ റഷ് പരിചയപ്പെടുത്തുന്നതാണ് വീഡിയോയിൽ . ടൈറ്റൻ പേടകത്തിന്റെ പൈലറ്റ് കൂടിയായിരുന്ന റഷിന്റെ ഭാര്യ വെൻഡി റഷിന് മുങ്ങിപ്പോയ കപ്പൽ ഭീമൻ ടൈറ്റാനിക്കുമായി അഭേദ്യമായ മറ്റൊരു ബന്ധം കൂടിയുണ്ട്. നൂറ്റാണ്ടിന് മുൻപ് കപ്പൽ തകർന്ന് ജീവൻ നഷ്ടമായ ഇസിദോർ – ഐഡ ഒമ്പതികളുടെ പിൻ തലമുറക്കാരിയാണ് വെൻഡി റഷ് . കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഓഷ്യൻ ഗേറ്റ് നടത്തിയ ടൈറ്റാനിക് സന്ദർശന യാത്രകളിൽ 3 തവണ വെൻഡി റഷും പങ്കെടുത്തിട്ടുണ്ട്. അത് ലാന്റിക് സമുദ്രത്തിൽ പൂർവ്വികരെ നഷ്ടപ്പെട്ട അതേ സ്ഥലത്ത് തന്റെ പ്രിയപ്പെട്ടവനെയും നഷ്ടപ്പെട്ടുവെന്ന യാഥാർത്ഥ്യത്തോട് അവർ പൊരുത്തപ്പെടുകയാണ്.
പകരക്കാരെ പുൽകിയ ദുരന്തം :- ഷഹ്സാദയും മകൻ സുലൈമാനും
അവസാന നിമിഷം ടൈറ്റനിൽ മാറിക്കയറിയ അതിഥികളായിരുന്നു പാക് പൗരനായ ഷഹ്സാദയും മകനായ സുലൈമാൻ ദാവൂദും . സാഹസികനായ അച്ഛന്റെ സന്തോഷത്തിന് ആഴക്കടലിൽ കൂട്ടു പോയ സയൻസ് ഫിക്ഷനുകളുടെ കൂട്ടുകാരനായ കൗമാരക്കാരൻ . പാകിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻട്രോയുടെ അമരക്കാരനായിരുന്നു നാല്പത്തിയെട്ട് കാരനും ശത കോടീശ്വരനായ ഷഹ്സാദ ദാവൂദ്. പ്രിൻസ് ട്രസ്റ്റ് ഇന്റർ നാഷണൽ ബ്രിട്ടീഷ് ഏഷ്യൻ ട്രസ്റ്റ് തുടങ്ങിയ ജീവ കാരുണ്യ സ്ഥാപനങ്ങളിലെ സജീവ സാന്നിധ്യം. 19 കാരനായ സുലൈമാൻ ദാവൂദ് ഗ്ലാസ്ഗോയിലെ സ്ട്രാത് ക്ലൈഡ് യൂണിവേഴ്സിറ്റിയിലെ ബിസിനസ് സ്കൂളിൽ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്നു.
യുഎസ് വ്യവസായിയായ ജേ ബ്ലൂ മും മകനും അവസാന നിമിഷം പിന്മാറിയ യാത്രയിൽ പകരമെത്തിയതായിരുന്നു ഷഹ്സാദയും സുലൈമാനും. ടൈറ്റനിലെ യാത്രയെ കുറിച്ച് ഷഹ്സാദ വലിയ ആശങ്ക പങ്കു വെച്ചിരുന്നു എന്നും സ്കോട്ടൻ റഷിന്റെ നിരന്തരമായ പ്രേരണയ്ക്കും ആത്മ വിശ്വാസത്തിനും ഇരുവരും വഴങ്ങുകയായിരുന്നു എന്നും സുലൈമാന്റെ അമ്മയും സഹോദരിയും കണ്ണുനീരടക്കാനാകാതെ
മിസ്റ്റർ ടൈറ്റാനിക്ക് : – കടലാഴങ്ങുടെ പ്രിയ തോഴൻ
ടൈറ്റൻ ജലപേടകത്തിന്റെ ക്യാപ്ടനായിരുന്നു ഹെന്റി നാർസലേ . സ്കോട്ടൻ റഷിന്റെ വലങ്കെ. ടൈറ്റാനിക് കപ്പൽ ഭീമൻ വിശ്രമിക്കുന്ന അത് ലാന്റിക്കിന്റെ അടിത്തട്ട് 35 തവണ സന്ദർശിച്ച വ്യക്തി. അതുകൊണ്ടു തന്നെ കിട്ടിയതാണ് മിസ്റ്റർ ടൈറ്റാനിക് എന്ന വിളിപ്പേര്. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കണ്ടെത്തി 2 വർഷത്തിനുള്ളിൽ തന്നെ അതായത് 1985-ൽ തന്നെ കടൽത്തട്ടിലെത്തി കപ്പൽ കണ്ട വ്യക്തി. 20 വർഷം ഫ്രഞ്ച് നാവിക സേനയുടെ ഭാഗമായിരുന്നു എന്ന ആത്മവിശ്വാസം ഹെന്റി നാർസലേയുടെ അത്ഭുതങ്ങൾ ഒളിപ്പിച്ചു വച്ച കടലിനോടുള്ള പ്രണയം കൂട്ടിയതേയുള്ളു.
ഹാർമിഷ് ഹാർഡിംഗ് : സാഹസികതയുടെ പര്യായം
ടൈറ്റാനിക് സന്ദർശിക്കാനായി പുറപ്പെട്ട യാത്രാ സംഘത്തിൽ ഏറ്റവും സാഹസികനെന്ന് വേണം ബ്രിട്ടീഷ് പൗരനായ ഹാമിഷ് ഹാർഡിംഗിനെ കാണാൻ. സാഹസിക പ്രവർത്തികളിൽ അഭിനിവേശം കണ്ടെത്തിയ ഹാമിഷ് 3 ഗിന്നസ് റെക്കോർഡുകൾക്കുടമയാണ്. ഭൂമിയിൽ നിന്ന് 107 കിലോമീറ്റർ ഉയരത്തിൽ സഞ്ചരിച്ച ബഹിരാകാശ യാത്ര സംഘത്തിലെ അംഗം 2019 ൽ ഏറ്റവും വേഗത്തിൽ ഭൂമിയെ വലം വെച്ച എട്ടംഗ സംഘത്തിലെ പ്രധാനി. 2021 ൽ പസഫിക് സമുദ്രത്തിലെ മരിയാന ട്രഞ്ചിലേക്കുള്ള യാത്ര തുടങ്ങി സാഹസികതയുടെ ത്രസിപ്പിക്കുന്ന കഥകളിലെ നായകനായിരുന്നു ഹാമിഷ്.
അവർ ഇനി കാണാമറയത്ത് നിത്യനിദ്രയിൽ :
സമുദ്രനിരപ്പിൽ നിന്ന് 1600 മീറ്റർ താഴ്ചയിൽ എത്തിയപ്പോഴേക്കും പേടകത്തിലണ്ടായ മർദ്ദവ്യത്യാസം താങ്ങാനാകാതെ ടൈറ്റൻ പൊട്ടിത്തെറിച്ചതാകാം എന്നാണ് യു എസ് കോസ്റ്റ് ഗാർഡ് ഏറ്റവും ഒടുവിൽ നൽകിയ വിവരമെങ്കിലും ദുരന്തമുണ്ടാകാനുള്ള കൃത്യമായ കാരണം ഇനിയും ഒരന്വേഷണ സംഘവും വെളിപ്പെടുത്തുന്നില്ല. ഒരു മിനി വാനിന്റെ വലിപ്പം മാത്രമുണ്ടായിരുന്ന ടൈറ്റന്റെ തകർന്ന 5 ഭാഗങ്ങൾ കണ്ടെത്തിയെന്നാണ് ഓഷ്യൻ ഗേറ്റ്സും പ്രസ്താവനയിൽ സ്ഥിരികരിച്ചത്. ആഴക്കടലിലെ അതിമർദ്ദത്തിൽ പൊട്ടിത്തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങളോ അതിനകത്തുണ്ടായിരുന്നവരുടെ അവശിഷ്ടങ്ങളോ കണ്ടെത്താനുള്ള സാധ്യത ഒട്ടുമേയില്ലെന്ന് വിദഗ്ദ്ധർ പറയുന്നു:
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം