എയർ ടാക്‌സി പരീക്ഷണം വിജയകരമായി പൂർത്തിയാക്കി സൗദി. നിയോമും വോളോകോപ്റ്റർ കമ്പനിയുമാണ് വിവരം പുറം ലോകത്തെ അറിയിച്ചത്. ഇതോടെ വ്യോമയാന മേഖലയിലെ വിപ്ലവകരമായ മറ്റത്തിനാണ് സൗദി തുടക്കം കുറിച്ചിരിക്കുന്നത്.
നിയോം കമ്പനിയും ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷനും വോളോകോപ്റ്റർ കമ്പനിയും തമ്മിലുള്ള 18 മാസം നീണ്ട സഹകരണത്തിനു ശേഷം നടത്തിയ പരീക്ഷണം ഒരാഴ്ച നീണ്ടുനിന്നു. പ്രത്യേക ലൈസൻസ് നേടിയാണ് എയർ ടാക്‌സി പരീക്ഷിച്ചത്.
ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിംഗ് (ഇ-വിറ്റോൾ) ആണ് എയർ ടാക്‌സി സേവനത്തിന് പ്രയോജനപ്പടുത്തുന്നത്. ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക്-ഓഫ് ആന്റ് ലാന്റിങ് വാഹനങ്ങളുടെ സുരക്ഷിത പരീക്ഷണ പറക്കലിന്റെ വിജയം സൗദി വ്യോമയാന മേഖലയുടെ പ്രയാണത്തിലെ സുപ്രധാന വഴിത്തിരിവാക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം