കഠ്മണ്ഡു: നേപ്പാളില്‍ തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവച്ചിരുന്ന ഹിന്ദി സിനിമകളുടെ പ്രദര്‍ശനം വീണ്ടും തുടങ്ങി. ഹൈക്കോടതി നിരോധനം റദ്ദാക്കിയതിനെത്തുടര്‍ന്നാണിത്. അതേസമയം ‘ആദിപുരുഷ്’ പ്രദര്‍ശനം പുനരാരംഭിച്ചിട്ടില്ല. സീത ഇന്ത്യയുടെ പുത്രിയാണെന്ന ‘ആദിപുരുഷ്’ സിനിമയിലെ പരാമര്‍ശം വിവാദമായതോടെയാണു പ്രദര്‍ശനം തടഞ്ഞത്.
read also : വ്യാജരേഖക്കേസ് : കെ.വിദ്യക്ക് ജാമ്യം അനുവദിച്ചു
തെക്കുകിഴക്ക് നേപ്പാളിലെ ജനക്പുരിലാണ് സീത ജനിച്ചതെന്നാണു നേപ്പാളികളുടെ വിശ്വാസം. എല്ലാ ഹിന്ദി സിനിമയും തടയുകയാണെന്ന് കഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷാ ആണ് പ്രഖ്യാപിച്ചത്. ഇതു പിന്തുടര്ന്ന് മറ്റ് മേയര്‍മാരും ഇതേ തീരുമാനമെടുത്തു. സിനിമ തടയാന്‍ ആര്‍ക്കും അധികാരമില്ലെന്നാണു ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണു കഠ്മണ്ഡു മേയര്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം