ഒരു പരാതിയിന്മേൽ കേസെടുക്കുമ്പോൾ ഒരാളിനെ കുറ്റവാളിയാണോയെന്ന് വിധിക്കാനുള്ള ഉത്തരവാദിത്തം പോലീസി നല്ല മറിച്ച് കോടതിക്കാണെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം ഏ.കെ.ആൻറണി അഭിപ്രായപ്പെട്ടു.രാഷ്ട്രീയ എതിരാളികൾക്കെതിരെ കള്ളക്കേസെടുക്കുന്ന പ്രവണതയാണ് കേന്ദ്ര സർക്കാരും കേരള സർക്കാരും കാണിക്കുന്നത്. ഇത് ഒരിക്കലുമൊരു ജനാധിപത്യ സർക്കാരിന് ഭുഷണമല്ലെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ഗാന്ധിദർശൻ സമിതി സംഘടിപ്പിച്ച ഗാന്ധി ദർശൻ പുരസ്കാരം സമർപ്പണം പ്രമുഖ ഗാന്ധിയനായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് നൽകികൊണ്ടുള്ള ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഏ.കെ.ആൻ്റണി.
read also : വ്യാജരേഖക്കേസ് : കെ.വിദ്യക്ക് ജാമ്യം അനുവദിച്ചു
രാഷ്ട്രീയ എതിരാളികൾ പോലും ബഹുമാനിക്കുന്ന സംശുദ്ധ രാഷട്രീയത്തിൻ്റെ ഉടമയാണ് തെന്നലയെന്നും തികച്ചും അർഹിക്കുന്ന കൈകളിലാണ് ഈ വർഷത്തെ ഗാന്ധിയൻ പുരസ്ക്കാരം എത്തിച്ചേർന്നതെന്നും അദ്ദേഹം പറഞ്ഞു.ഗാന്ധിദർശൻ സമിതി പ്രസിഡൻ്റ് വി.സി.കബീർ മാസ്റ്റർ അധ്യക്ഷം വഹിച്ചു. കെ.മുരളീധരൻ എം.പി, കെ.എ.ചന്ദ്രൻ എക്സ് എം.എൽ.എ,ചെറിയാൻ ഫിലിപ്പ്,കമ്പറ നാരായണൻ, പരശുവയ്ക്കൽ രാധാകൃഷ്ണൻ,വഞ്ചിയൂർ രാധാകൃഷ്ണൻ ,നദീറാ സുരേഷ് എന്നിവർ പ്രസംഗിച്ചു. തെന്നല ബാലകൃഷ്ണപിള്ള മറുപടി പ്രസംഗം നടത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം