കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ രാഷ്ട്രീയമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവിഗോവിന്ദന്‍. ഇത് തട്ടിപ്പ് കേസാണെന്ന്. സുധാകരനെതിരെ വ്യക്തമായ തെളിവു ഉണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. കേസ് കേസിന്റെ വഴിക്ക് പോകട്ടെ, സുധാകരന് പദവിയില്‍ തുടരണോ എന്ന് കോണ്‍ഗ്രസ് പാര്‍ട്ടി തീരുമാനിക്കട്ടെയെന്നും അത് കോണ്‍ഗ്രസ്സിന്റെ ആഭ്യന്തര കാര്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ധാര്‍മികത മുന്‍ നിര്‍ത്തി കെപിസിസി പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ സിപിഐഎം ആവശ്യപ്പെട്ടിട്ടില്ല. സംയുക്ത പ്രതിപക്ഷ യോഗവും സുധാകരന്റെ അറസ്റ്റും തമ്മില്‍ ഒരു ബന്ധവുമില്ല. സുധാകരന്റെ അറസ്റ്റ് പ്രതിപക്ഷ ഐക്യനീക്കത്തെ ബാധിക്കില്ല. കേരളത്തിലും ബിജെപി തന്നെയാണ് സിപിഐഎമ്മിന്റെ മുഖ്യശത്രു. ഹിന്ദുത്വ ശക്തികളുമായി ചേര്‍ന്നു കേരളത്തില്‍ കോണ്‍ഗ്രസ് ബിജെപിയുടെ ബി ടീം ആയി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം