വാഷിംഗ്ടണ്‍ ഡിസിയില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. യുഎസില്‍ വിവിധ മേഖലകളിലെ പ്രൊഫഷണലുകളുമായി അദ്ദേഹം സംവദിച്ചു. ഇന്ത്യയിലെ വിശാലമായ സാധ്യതകളെ പ്രധാനമന്ത്രി അവര്‍ക്കു മുന്നില്‍ തുറന്നിട്ടു. ഇന്ത്യയുടെ വികസനപാതയില്‍ നിക്ഷേപം നടത്തേണ്ടിതിന്റെ ആവശ്യകതയെ കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഗുഗിള്‍ ഉള്‍പ്പെടെയുള്ള വന്‍ കമ്പനികളെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ അദ്ദേഹം ക്ഷണിച്ചു. പരസ്പര ബോധ്യവും അനുകമ്പയുമാണ് ഇരു രാജ്യങ്ങളെയും മുന്നോട്ട് നയിക്കുന്നത്. ശക്തവും വികസിതവുമായ ഇന്ത്യ, ആഗോള നന്മയ്ക്ക് ശുഭപ്രതീക്ഷ നൽകുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും പരിപാടിയില്‍ പങ്കെടുത്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്സിലായാലും ഇന്ത്യ- അമേരിക്ക ബന്ധത്തിലായാലും AI യിലാണ് ലോകത്തിന്റെ ഭാവിയെന്ന് പ്രധാനമന്ത്രി എടുത്തു പറഞ്ഞു . നേരത്തെ ഉച്ചഭക്ഷണസമയത്ത് യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസുമായും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കണുമായും അദ്ദേഹം പ്രത്യേകം കൂടിക്കാഴ്ച നടത്തി. തുടര്‍ന്ന് മൂന്ന് ദിവസത്തെ യുഎസ് സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈജിപ്തിലേക്ക് തിരിച്ചു.
കൈ നിറയെ സമ്മാനങ്ങള്‍:
അമേരിക്ക ഇന്ത്യയെ തങ്ങളുടെ ആജീവനാന്ത ആത്മ സുഹൃത്തായി അംഗീകരിച്ചുകഴിഞ്ഞു എന്നതിന് തെളിവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ബാക്കി പത്രം. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇന്ത്യയുമായി സഹകരിക്കാന്‍ വിമുഖത കാണിച്ച നിരവധി മേഖലകളില്‍ ഇന്ന് നല്കുന്ന കൈ അയഞ്ഞ സഹകരണം വ്യക്തമാക്കുന്നത് അതാണ്. ബഹിരാകാശ – പ്രതിരോധ സാങ്കേതിക വിദ്യ കൈമാറ്റങ്ങളില്‍ ഇളവും സുതാര്യതയും സെമി കണ്ടക്ടര്‍ ഗവേഷണത്തില്‍ സഹകരണം, വിതരണ ശൃഖല സുഗമമാക്കാനുള്ള ധാരണപത്രം, ടെലി കമ്യൂണിക്കേഷന്‍ രംഗത്ത് സുരക്ഷാ സഹകരണം 6 ജി സാങ്കേതിക വിദ്യ, ജിഇ-എഫ് 414 ഫൈറ്റര്‍ വിമാനനിര്‍മ്മാണത്തിന് ജനറല്‍ ഇലക്ട്രിക്കും ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സും തമ്മിലുള്ള ധാരണാപത്രം, യുഎസിന്റെ എക്യൂ-9 ബി ഡ്രോണുകള്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യാനുള്ള അനുമതി, രാജ്യാന്തര ഊര്‍ജ്ജ ഏജന്‍സിയില്‍ ഇന്ത്യയുടെ അംഗത്വം, നാഷണല്‍ ഗ്രീന്‍- ഹൈഡ്രജന്‍ മിഷനും യുഎസ് ഹൈഡ്രജന്‍ എനര്‍ജി എര്‍ത്ത് ഷോട്ടുമായി സഹകരണം, അഡ്വാന്‍സ്ഡ് കംപ്യൂട്ടിംഗില്‍ സിഡാക്കും യുഎസിന്റെ ആക്സിലറേറ്റഡ് ഡേറ്റ് അനലിറ്റിക്സ ഇന്‍സ്റ്റിറ്റ്യൂട്ടുമായുള്ള സഹകരണം, 2023ല്‍ ഇന്ത്യന്‍ റെയില്‍വേയെ സീറോ എമിഷന്‍ സംവിധാനത്തിലേക്ക് എത്തിക്കാനുള്ള സാങ്കേതിക സഹകരണം, ന്യൂക്ലിയര്‍ സ്പ്ളൈ ഗ്രൂപ്പില്‍ അംഗത്വത്തിനുള്ള പിന്തുണ . ഇതൊക്കെ ഇന്ത്യക്ക് ലഭിച്ച സമ്മാനങ്ങളാണ്.
തിരിച്ച് സൈനിക സഹകരണത്തില്‍ പരസ്പരം ലെയ്സണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നതിനുള്ള അനുമതി, ഇന്ത്യ -പസഫിക് മേഖലയിലെ സുരക്ഷ സംബന്ധിച്ച വിവര കൈമാറ്റം , സൌത്ത് ചൈന കടലിടുക്കില്‍ കൂടുതല്‍ സഹകരണം, മ്യാന്‍മറിനോടുള്ള ഇന്ത്യയുടെ നിസംഗ നിലപാടില്‍ മാറ്റം, 2024ലെ ക്വാഡ് മീറ്റിനുള്ള വേദിയാകല് ഇവയെല്ലാം യുഎസ് മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങളാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം