കൊച്ചി : വ്യാജ പുരാവസ്തു കേസിൽ പരാതിക്കാരെ ബ്ലാക്ക് മെയിൽ ചെയ്തു കെപിസിസി പ്രസിഡന്റിനെതിരെ മൊഴിയുണ്ടാക്കി കള്ളക്കേസിൽ കുടുക്കി ജയിലിൽ അടയ്ക്കാനായിരുന്നു സർക്കാർ ശ്രമിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അഴിമതി ആരോപണങ്ങളുടെ ചെളിക്കുണ്ടിൽ വീണു കിടക്കുന്ന സർക്കാർ മര്യാദയ്ക്കു നടക്കുന്ന ആളുകളുടെ മേൽ ചെളി തെറിപ്പിക്കാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കേരളത്തിൽ കാണുന്നത്. കെ. സുധാകരനെ അറസ്റ്റ് ചെയ്തതിലൂടെ സർക്കാരിന്റെ വൈരാഗ്യബുദ്ധി വീണ്ടും പ്രകടമായി.
കോടതി സഹായിച്ചില്ലെങ്കിൽ കള്ളക്കേസിൽ സുധാകരൻ ജയിലിൽ കിടക്കുമായിരുന്നു. മോൻസന്റെ ഡ്രൈവർ, സുധാകരന് എതിരെ മൊഴി കൊടുത്തുവെന്നാണു പറയുന്നത്. മുൻപു 3 തവണ ചോദ്യം ചെയ്തപ്പോഴും ഡ്രൈവർ സുധാകരനെപ്പറ്റി പറഞ്ഞിട്ടില്ല. ഇപ്പോൾ, മുഖ്യമന്ത്രിയുടെ ഒാഫിസ് ഇടപെട്ടു പുതിയ അന്വേഷണ ഉദ്യോഗസ്ഥനെ വച്ചപ്പോഴാണു പുതിയ മൊഴി സുധാകരനെതിരെ വന്നത്. എങ്ങനെയാണു വീണ്ടും ചോദ്യം ചെയ്യുമ്പോൾ പുതിയ മൊഴി കിട്ടുന്നത്? ആരു മൊഴി കൊടുത്താലും ആർക്കെതിരെയും കേസ് എടുക്കുമോ? അങ്ങനെയെങ്കിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ എന്തൊക്കെ മൊഴി കൊടുത്തു. എന്നിട്ട്, മുഖ്യമന്ത്രിക്കും മറ്റുമെതിരെ ഒരു കേസെങ്കിലും എടുത്തോ? എത്രയോ ഗുരുതരമായ ആരോപണങ്ങൾ പ്രതിപക്ഷം തെളിവു സഹിതം ഉന്നയിച്ചിട്ടും എഫ്ഐആർ ഇടാൻ പോലും സർക്കാർ തയാറായോ? ആരുടെയെയങ്കിലും കയ്യിൽ നിന്നു പരാതി എഴുതിവാങ്ങി പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽപ്പെടുത്തുകയാണ്.
Also read : വീട്ടിലിരുന്നും 2000 രൂപ നോട്ട് മാറ്റിയെടുക്കാം ; ആമസോൺ പേയിലൂടെ
മോൻസൻ മാവുങ്കലും പരാതിക്കാരും തമ്മിലുള്ളതു നിയമവിരുദ്ധമായ ഇടപാടുകളാണ്. പരാതിക്കാർ ബിസിനസുകാരാണെന്നാണു പറയുന്നത്. 2.65 ലക്ഷം കോടി കേന്ദ്ര സർക്കാരിൽ നിന്നു കിട്ടാനുണ്ടെന്നു മോൻസൻ പറയുന്നതു കേട്ടാൽ ആരെങ്കിലും വിശ്വസിക്കുമോ? എന്നിട്ടു 10 കോടി രൂപ പരാതിക്കാർ മോൻസനു കൈമാറുന്നു. അപ്പോൾ സുധാകരന്റെ സാന്നിധ്യം ഇല്ലല്ലോ? സുധാകരൻ പറഞ്ഞിട്ടല്ലല്ലോ 10 കോടി കൊടുത്തത്? പിന്നെ, 25 ലക്ഷം കൊടുക്കാൻ എന്തിനാണു സുധാകരന്റെ സാന്നിധ്യം? ഇതെല്ലാം മോൻസനും പരാതിക്കാരും തമ്മിലുള്ള ഷെയ്ഡി ഡീൽ ആണ്. അത് അന്വേഷിക്കണമെന്നു താൻ മുൻപും ആവശ്യപ്പെട്ടിട്ടുണ്ടെന്നും സതീശൻ പറഞ്ഞു. കെട്ടിച്ചമച്ച കേസിന്റെ പേരില് സുധാകരന് നേതൃസ്ഥാനത്തുനിന്ന് മാറുന്ന പ്രശ്നമുദിക്കുന്നില്ലെന്നും കോണ്ഗ്രസ് ഒറ്റക്കെട്ടായി സുധാകരനൊപ്പമുണ്ടെന്നും സതീശന് പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം