കുട്ടികളുടെ സുരക്ഷിതത്ത്വം പ്രമേയമാക്കി തീയേറ്ററുകളിലെത്തിയ “ആദിയും അമ്മുവും മികച്ച പ്രേക്ഷക പ്രതികരണം നേടുന്നു.
നിഷ്കളങ്കരായ കുട്ടികളുടെ മനസ്സിലേക്ക് നാം പകർന്നു കൊടുക്കുന്ന നിറം പിടിപ്പിച്ച കഥകൾ, അവരുടെ വ്യക്തിത്വ വികാസത്തേയും സ്വഭാവ രൂപീകരണത്തേയും സ്വാധീനിക്കാറുണ്ട്. ആദി എന്ന പത്തുവയസ്സുകാരനും സംഭവിച്ചത് അതായിരുന്നു.
മൊബൈൽ ഫോണിലെ ഫിക്ഷൻ കഥാപാത്രങ്ങളുടെ തോഴനായിരുന്ന ആദിയുടെ ഉള്ളിലേക്ക് ചാത്തന്റെയും യക്ഷിയുടേയും കഥകൾ പറഞ്ഞു കൊടുത്തു വീട്ടുജോലിക്കാരനായ കൃഷ്ണൻ. അതവന് അതീന്ത്രിയ ശക്തികൾക്ക് പിന്നാലെ പോകാൻ പ്രേരകമായി. പതിയിരിക്കുന്ന അപകടങ്ങളറിയാതെ അവനാ ലോകത്തേക്ക് കടന്നു.
സയൻസ് ഫിക്ഷൻ കഥാപാത്രങ്ങളെ കണ്ട് അത്തരം കഥാപാത്രങ്ങളോട് ആരാധന തോന്നി അവരെ തേടിപ്പോകുന്ന കുട്ടികളും അവർ ചെന്നുപ്പെടുന്ന പ്രശ്നങ്ങളുമൊക്കെ യാണ് ചിത്രം ചർച്ച ചെയ്യുന്നത്. ആദി, ആവ്നി, ദേവനന്ദ, ജാഫർ ഇടുക്കി, മധുപാൽ, ശിവജി ഗുരുവായൂർ , ബാലാജി ശർമ്മ, കുണ്ടറ ജോണി, സജി സുരേന്ദ്രൻ , എസ് പി മഹേഷ്, അജിത്കുമാർ , അഞ്ജലി നായർ , ഷൈനി കെ അമ്പാടി, ബിന്ദു തോമസ്, ഗീതാഞ്ജലി എന്നിവർ അഭിനയിക്കുന്നു.
ബാനർ – അഖിൽ ഫിലിംസ്, നിർമ്മാണം -സജി മംഗലത്ത്, സംവിധാനം – വിൽസൺ തോമസ്, സജി മംഗലത്ത്, കഥ തിരക്കഥ ഗാനരചന – വിൽസൺ തോമസ്, ഛായാഗ്രഹണം – അരുൺ ഗോപിനാഥ് , എഡിറ്റിംഗ് – മുകേഷ് ജി മുരളി, പ്രൊഡക്ഷൻ കൺട്രോളർ – നിജിൽ ദിവാകരൻ, പ്രൊഡക്ഷൻ ഡിസൈനർ – അജിത്കുമാർ , ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – എസ്. പി. മഹേഷ്, അസ്സോസിയേറ്റ് ഡയറക്ടർ – രതീഷ് ഓച്ചിറ, ഋഷിസൂര്യൻ പോറ്റി, സംഗീതം – ആന്റോ ഫ്രാൻസിസ് , ആലാപനം – ജാസി ഗിഫ്റ്റ്, കെ. കെ. നിഷാദ്, ജാനകി നായർ, കല- ജീമോൻ മൂലമറ്റം, ചമയം -ഇർഫാൻ , കോസ്റ്റ്യും – തമ്പി ആര്യനാട്, കോറിയോഗ്രാഫി – വിനു മാസ്റ്റർ, പശ്ചാത്തല സംഗീതം – വിശ്വജിത്ത്, അസിസ്റ്റന്റ് ഡയറക്ടേഴ്സ് – ചന്തു കല്യാണി , അനീഷ് കല്ലേലി , ക്രിയേറ്റീവ് ഹെഡ് – സുരേഷ് സിദ്ധാർത്ഥ , വിഷ്വൽ എഫക്ട്സ് – മഹേഷ് കേശവ് , ഫിനാൻസ് മാനേജർ – ബിജു തോമസ്, സ്റ്റിൽസ് – സുനിൽ കളർലാന്റ്, പി ആർ ഓ – വാഴൂർ ജോസ്, അജയ് തുണ്ടത്തിൽ.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം