മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വിളിച്ച സർവ്വയോഗം ഇന്ന് ഡൽഹിയിൽ ചേരും. വൈകിട്ട് 3:00 മണിക്ക് പാർലമെന്റ് കോംപ്ലക്സിലാണ് യോഗം. കോൺഗ്രസും ഇടതു പാർട്ടികളും അടക്കം പ്രതിപക്ഷ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കും. കോണ്‍ഗ്രസ് മുൻ മുഖ്യമന്ത്രി ഒക്രോ ഇബോബി സിങ് ആണ് യോഗത്തിൽ പങ്കെടുക്കുന്നത്. CPM ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് യോഗത്തിൽ പങ്കെടുക്കുക. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കായി നേരത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ അനുവാദം ചോദിച്ചിരുന്നുവെങ്കിലും ലഭിച്ചിരുന്നില്ല. 10 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ ഡൽഹിയിൽ തുടരുകയാണ്. പട്ടിയിൽ ചേർന്ന സംയുക്ത പ്രതിപക്ഷ യോഗത്തിൽ, സർവ്വകക്ഷി യോഗത്തിൽ സ്വീകരിക്കേണ്ട നിലപാട് അനൗപചാരികമായി ചർച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയുടെ മൗനത്തെയും, വിദേശയാത്രയേയും വിമർശിക്കാനാണ് പ്രതിപക്ഷത്തിന്‍റെ തീരുമാനം.
Also read: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്; നിഖിൽ തോമസ് കോട്ടയത്ത് പിടിയിൽ
അതേസമയം സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യത്തിന്‍റെ നീക്കം, സ്ത്രീകളെ ഉപയോഗിച്ച് തടഞ്ഞതായി സൈന്യം അറിയിച്ചു. കഴിഞ്ഞദിവസം വെടിവെപ്പുണ്ടായ ക്യാൻപോക്പ്പിയിലേക്ക് പോകും വഴിയാണ് സൈന്യത്തെ സ്ത്രീകൾ തടഞ്ഞത്. അക്രമികളുടെ നീക്കം നിരീക്ഷിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതായും സൈന്യം അറിയിച്ചു. അതിനിടെ ചുരാചന്ദ്പൂരിലെ പൊലീസിന്‍റെ ആയുധപ്പുരയില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ചത് അന്വേഷിക്കാന്‍ SITന്‍റെയും സിബിഐയുടെയും പ്രത്യേക സംഘം ഇംഫാലില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. മെയ് 3ന് നടന്ന വംശീയ കലാപത്തിനിടെ ജനക്കൂട്ടം കൊള്ളയടിച്ച 4000ത്തിലധികം ആയുധങ്ങളില്‍ നാലിലൊന്ന് മാത്രമാണ് തിരിച്ചെത്തിക്കാനായത്. ഇവ അക്രമം നടത്തുന്ന സായുധ വിഭാഗങ്ങളുടെ കൈവശമെത്തിയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതത്തെ കുറിച്ച് ആശങ്കയിലാണ് ഭരണകൂടങ്ങള്‍.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം