കൊച്ചി: അച്ചടക്കമില്ലായ്മയുടെ പേരിൽ ചലച്ചിത്ര താരം ഷെയ്ൻ നിഗമിന് നിർമാതാക്കളുടെ സംഘടന ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. താരസംഘടനയായ ‘അമ്മ’ ഇടപെട്ടാണ് ഷെയ്ൻ നിഗവും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്.
ആർഡിഎക്സ് സിനിമയിൽ ഷെയിൻ ഡബ്ബിങ് പൂർത്തിയാക്കി. ഷെയിനിന്റെ ഒരു വർഷത്തെ ഡേറ്റുകൾ താരസംഘടനയായ ‘അമ്മ’, ഇടപെട്ട് കൈ കാര്യം ചെയ്യുമെന്നു സംഘടനയുടെ ഉറപ്പ്. നിർമാതാക്കളുടെ സംഘനടക്കാണ് അമ്മ ഉറപ്പ് നൽകിയത്.
അതേസമയം, സമാന കുറ്റത്തിന് വിലക്ക് നേരിടുന്ന നടൻ ശ്രീനാഥ് ഭാസിയുടെ സംഘടനാ അംഗത്വ അപേക്ഷയിൽ ശനിയാഴ്ച തീരുമാനമെടുക്കുമെന്ന് ‘അമ്മ’ അറിയിച്ചു.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന് അറസ്റ്റില്‍
ആര്‍ട്ടിസ്റ്റുകള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും നിര്‍മാതാക്കള്‍ക്കും നിരവധി ബുദ്ധിമുട്ടുകള്‍ ശ്രീനാഥ് ഭാസിയും ഷെയ്ൻ നിഗവും ഉണ്ടാക്കിയതിനെത്തുടർന്നാണ് നിര്‍മാതാക്കളുടെ സംഘടന ഇവർക്കെതിരെ നടപടി എടുത്തത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും സംഘടന വ്യക്തമാക്കിയിരുന്നു.
സോഫിയ പോൾ നിർമിക്കുന്ന ചിത്രം “ആർഡിഎക്സി’ന്റെ സെറ്റിൽ ബഹളമുണ്ടാക്കിയെന്നും ചിത്രത്തിന്റെ തിരക്കഥയിൽ തിരുത്തൽ വേണമെന്ന് ആവശ്യപ്പെട്ട് ഷൂട്ടിംഗ് അലങ്കോലമാക്കിയെന്നുമാണ് ഷെയ്നിനെതിരായ പരാതി.
ഒരേസമയത്ത് ഷൂട്ടിംഗ് നടക്കുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ട് നിർമാതാക്കളെ ബുദ്ധിമുട്ടിച്ചെന്നാണ് ഭാസിക്കെതിരായ പരാതി.
ഏപ്രിലിലാണ് നടൻ ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്കേർപ്പെടുത്തിയത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം