കൊച്ചി: വ്യാജ സർട്ടിഫിക്കറ്റ് കേസിൽ കെ.എസ്.യു നേതാവ് അൻസിൽ ജലീലിന് ഇടക്കാല മുൻകൂർ ജാമ്യം.രണ്ടാഴ്ചത്തേയ്ക്കാണ് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ഒരാഴ്ച്ചയ്ക്കുള്ളിൽ ഉദ്യോഗസ്ഥർക്കു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകാനും കോടതി നിർദേശം നൽകി.
അൻസിലിനെ അറസ്റ്റ് ചെയ്യുന്ന പക്ഷം 50000 രൂപ ബോണ്ടുൾപ്പെടെ വ്യവസ്ഥകളിന്മേൽ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദേശിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റുമായി അന്‍സിലിനെ നേരിട്ട് ബന്ധപ്പെടുത്താവുന്ന എന്ത് തെളിവുകളാണുള്ളതെന്ന് കോടതി ചോദിച്ചു. വ്യാജ സര്‍ട്ടിഫിക്കറ്റ് ഏതെങ്കിലും അതോറിറ്റിക്ക് മുമ്പില്‍ അന്‍സില്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ തെറ്റുകാരനായി കണക്കാക്കാം. എന്നാല്‍ അങ്ങനെ ചെയ്തതായി അറിവില്ലെന്നും ഹൈക്കോടതി ജസ്റ്റിസ് സിയാദ് റഹ്മാന്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം അൻസിൽ ജലീലിന്റെ അറസ്റ്റ് കോടതി ഇന്നുവരെ തടഞ്ഞിരുന്നു. വ്യാജ രേഖയുണ്ടായിക്കിയിട്ടില്ലെന്നും പ്രചരിക്കുന്ന ബിരുദ സർട്ടിഫിക്കറ്റ് കാണിച്ച് ജോലി നേടിയിട്ടില്ലെന്നുമാണ് അൻസിൽ കോടതിയിൽ അറിയിച്ചത്.
Read more: പുരാവസ്തു തട്ടിപ്പ്; കെ സുധാകരന്‍ അറസ്റ്റില്‍
കായംകുളം എംഎസ്എം കോളേജിലെ എസ്എഫ്ഐ നേതാവായിരുന്ന നിഖിൽ തോമസിന്റെ വ്യാജ സർട്ടിഫിക്കേറ്റ് വിവാദം കത്തി നിൽക്കുന്നതിനിടയിലാണ് കെഎസ്‍യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിലും കേരള സർവകലാശാല പൊലീസിനെ സമീപിച്ചത്. 2016 ൽ കേരള സർവകലാശാലയിൽ നിന്ന് അൻസിൽ ജലീൽ ബികോം ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റാണ് സർവകലാശാലക്ക് കിട്ടിയ പരാതിക്കൊപ്പം ഉണ്ടായിരുന്നത്. എസ്എഫ്ഐയാണ് കെഎസ്‌യു നേതാവിന്റെ വ്യാജ സർട്ടിഫിക്കറ്റിൽ അന്വേഷണം ആവശ്യപ്പെട്ട് കേരള സർവകലാശാലയെ സമീപിച്ചത്.
സർവകലാശാല രജിസ്ട്രാറുടെ നിർദ്ദേശ പ്രകാരം പരീക്ഷ കൺട്രേളർ അന്വേഷണം നടത്തി. പ്രചരിച്ച സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തിയതിന് പിന്നാലെ പൊലീസിൽ പരാതി നൽകി. സർട്ടിഫിക്കറ്റിലെ സർവകലാശാലയുടെ എംബ്ലം, സീൽ ലോഗോ, രജിസ്റ്റർ നമ്പർ എന്നിവയും വ്യാജമെന്ന് സർവകലാശാല വ്യക്തമാക്കി. കേസിന് ആധാരമായ സർട്ടിഫിക്കറ്റിൽ ഒപ്പിട്ട വൈസ് ചാൻസലർ എം കെ രാമചന്ദ്രൻ നായർ ഈ കാലയളവിൽ വിസിയുടെ ചുമതലയിൽ ഉണ്ടായിരുന്നില്ല. ഉയർന്ന് വന്ന ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമെന്നാണ് അൻസിൽ ജലീലിന്റെ വിശദീകരണം. കേരള സർവകലാശാലയിൽ ബികോമിന് പഠിച്ചിട്ടില്ലെന്നും താൻ ഉപയോഗിച്ചിട്ടില്ലാത്ത സർട്ടിഫിക്കറ്റിന്റെ പേരിലാണ് തനിക്കെതിരെ നടപടിയെടുക്കുന്നതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം