കോഴിക്കോട്: യോഗയിലൂടെ സമഗ്രമായ ആരോഗ്യം എൻ സി ഡി സി സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലാണ് സെമിനാറിനു നേതൃത്വം നൽകുന്നത്. ചിന്തു ശശിധരൻ (ഹോളിസ്റ്റിക് വെൽനെസ്സ് ട്രെയിനർ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. ജൂൺ 24 വൈകുന്നേരം 4 മണിക്കാണ് സെമിനാർ. സൂംമീറ്റിൽ തത്സമയ സെമിനാറാണ് നടക്കുക. മാറിയ ജീവിതശൈലിയും തിരക്കേറിയ ജീവിതവുമാണ് ഇന്ന് നമുക്ക് അതുകൊണ്ട് തന്നെ തുടരെ തുടരെ അസുഖങ്ങളും വന്നു ചേരുന്നു.
read also : വീട്ടമ്മയുടെ മരണത്തിൽ ദുരൂഹത; ഭർത്താവ് അറസ്റ്റിൽ
അതിനാൽ ഈ കാലഘട്ടത്തിൽ യോഗ ഒഴിച്ചുകൂടാനാവാത്ത പങ്ക് വഹിക്കുന്നുണ്ട് അതിന്റെ പ്രാധാന്യവും അത് എങ്ങനെ നിത്യജീവിതത്തിൽ ഉൾപ്പെടുത്തി സമഗ്രമായ ആരോഗ്യം നിലനിർത്താം എന്നൊക്കെ മനസിലാക്കാൻ ഈ സെമിനാർ സഹായിക്കുമെന്ന് സംഘാടകർ കരുതുന്നു. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ +919995014607(സംഘാടക ). വെബ്സൈറ്റ് www.ncdconline.org
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം